പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധം
May 15, 2020, 12:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.05.2020) പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. മേയ് അഞ്ചിനു പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പരിശോധനകള്‍ നടത്തി വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഏഴു ദിവസം ക്വാറന്റൈനിലാക്കി ഏഴാം ദിവസം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാല്‍ വീടുകളില്‍ ക്വാറന്റൈന് ചെയ്യുന്നതിന് അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അതേസമയം കേരളത്തിന്റെ ഈ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്നു കോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് കോവിഡ് 19 നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഗള്‍ഫില്‍ നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തിച്ച പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന് ശനിയാഴ്ച പൂര്‍ത്തിയാകാനിരിക്കെയാണ് വെള്ളിയാഴ്ച അടിയന്തരമായി ഹൈക്കോടതി ഇതുസംബന്ധിച്ച കേസ് പരിഗണിച്ചത്. ഈ സാഹചര്യത്തില്‍ നിലപാട് അറിയിക്കണമെന്ന ഹൈക്കോടതി ആവശ്യം പരിഗണിച്ചാണ് വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വളരെ കുറച്ച് പ്രവാസികള്‍ മാത്രമെ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയിട്ടുള്ളു. അവരില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയിട്ടുള്ളൂ. പ്രവാസികള്‍ക്കായി ഒന്നരലക്ഷത്തിലധികം മുറികള്‍ ഇപ്പോള്‍ തന്നെ സജ്ജമാണ്.
രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചത്. അതിനാല്‍ തന്നെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം ഉയര്‍ത്തി പ്രവാസികളുടെ ക്വാറന്റൈന് കാലാവധിയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ല.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തിനു കൃത്യമായ വികേന്ദ്രീകൃത ആരോഗ്യ സംവിധാനമുണ്ടെന്നും അതു ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഇളവിന് അപേക്ഷിച്ചത്. ഓരോ വീടുകളിലെയും സാഹചര്യം അതത് പ്രാദേശിക സമിതി പരിശോധന നടത്തിയ ശേഷമായിരിക്കും ഹോം ക്വാറന്റൈന് തീരുമാനിക്കുക എന്നും വ്യക്തമാക്കിയിരുന്നു.
ഇത് പ്രായോഗികമാണോ എന്ന് പരിശോധിക്കാന്‍ ഡോ. ഇക്ബാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയും ഇത് ശുപാര്‍ശ ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കര്‍ശന നിലപാട് എടുത്ത സാഹചര്യത്തില്‍ കോടതി മറിച്ചൊരു തീരുമാനം എടുക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.
Keywords: Center insists 14 day government quarantine for expatriates, Kochi, News, Health, Health & Fitness, High Court of Kerala, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.