രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനവുമായി സൈന്യം; മെയ് മൂന്നിന് വ്യോമസേനയുടെ ഫ് ളൈപാസ്റ്റ്; ഹെലികോപ്ടറില്‍ പൂക്കള്‍ വിതറും, തീരത്ത് കപ്പലുകളില്‍ ദീപം തെളിക്കും, കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തും
May 1, 2020, 19:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനവുമായി സൈന്യം. മെയ് മൂന്നിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎസ്) ബിപിന്‍ റാവത്ത്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലവനായ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.
ജമ്മുകശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയു വ്യോമസേന ഫ് ളൈപാസ്റ്റ് നടത്തും. ഇതോടൊപ്പം ഹെലികോപ്ടറില്‍ പൂക്കള്‍ വിതറും. തീരത്ത് കപ്പലുകളില്‍ ദീപം തെളിക്കും. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്സ്, ഡെലിവറി ബോയ്സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു. വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു. നമ്മള് ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരുമിച്ചു ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന സാഹചര്യത്തിലാണ് മൂന്നു സൈനിക മേധാവികളും സംയുക്ത സൈനിക മേധാവിയും ചേര്‍ന്ന് ആദ്യമായി മാധ്യമങ്ങളെ കണ്ടത്.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ചട്ടക്കൂടുകള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ സൈന്യം തയാറാണെന്ന് സംയുക്ത സൈനിക മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരും സംയുക്ത സൈനിക മേധാവിയുമായും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

Keywords: CDS Press Conference Live: Navy helicopters to shower flower petals on hospitals treating COVID-19 patients, News, New Delhi, Health & Fitness, Health, Press meet, Jammu, Kashmir, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.