High BP |  രക്തസമ്മർദം കൂടുന്നത് എന്തുകൊണ്ട്? ജീവിത ശൈലിയിൽ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
 

 
causes of high blood pressure

Meta Ai

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭക്ഷണ രീതി, ഉറക്കക്കുറവ്, മാനസിക സമ്മർദം, പുകവലി പോലെയുള്ള കാര്യങ്ങൾ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകാം 

കൊച്ചി: (KVARTHA) രക്തസമ്മർദം ഉയരുന്നത് (High Blood Pressure) ഇന്ന് പുതുമയുള്ള കാര്യമല്ല. ജീവിത ശൈലികളിലുള്ള അനാരോഗ്യ രീതികളാണ് ഇത്തരം രോഗങ്ങൾക്ക് (Disease) വഴിവെക്കുന്നത്. നമ്മുടെ ഭക്ഷണ രീതി (Diet), ഉറക്കക്കുറവ് (Lack of Sleep), മാനസിക സമ്മർദം (Stress), പുകവലി (Smoking) പോലെയുള്ള കാര്യങ്ങൾ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകാം. ഇന്ന് ചെറു പ്രായക്കാരില്‍ തന്നെ ഇത്തരം രോഗങ്ങൾ പിടിപെടുന്നു. ചെറുപ്പക്കാരിലാണ് കൂടുതലായും ഇപ്പോൾ ബിപി കൂടുന്നത്. 

Aster mims 04/11/2022

അനാരോഗ്യകരമായ ഭക്ഷണ രീതി ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡും സ്ട്രീറ്റ് ഫുഡും (Fast food and street food) നമ്മുടെ നാവിലെ മാറ്റാൻ കഴിയാത്ത രുചി ശീലമായി മാറിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും (Salt) എണ്ണയും (Oil) മറ്റു വസ്തുതകളും എല്ലാം നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നു. ഉപ്പിന്റെ അമിതമായ ഉപയോഗം രക്ത സമ്മർദം ഉയരുവാനുള്ള പ്രധാന കാരണമാണ്. 

causes of high blood pressure

ഉപ്പ് വെല്ലുവിളിയാണ് 

രക്തസമ്മർദം ഉയരുമ്പോൾ ഹൃദയത്തിന്റെ ആരോഗ്യവും നശിച്ചു കൊണ്ടിരിക്കുന്നു. രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയുടെ സാധ്യത കൂട്ടും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക, പാചകത്തിൽ ഉപ്പ് ചേർക്കുന്നത് പരിമിതപ്പെടുത്തുക. കുറഞ്ഞ സോഡിയം അളവുള്ള ഉപ്പ് തിരഞ്ഞെടുക്കുക. തെരുവുകളിൽ നിന്നും മറ്റും ഉപ്പിലിട്ടത് അധികമായി കഴിക്കുന്നത് ശരീരത്തിൽ ഉപ്പ് വർധിക്കാൻ കാരണമാകും.

ആരോഗ്യകരമായ ഉറക്കം 

ആരോഗ്യകരവും തൃപ്തികരവുമല്ലാത്ത ഉറക്കം രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തെ തടയുകയും വീക്കം വർദ്ധിപ്പിക്കാനിട വരുത്തുകയും ചെയ്യുന്നു. ഇത് തുടരുംതോറും ശരീരത്തിലെ രക്തസമ്മർദം ഉയരുവാൻ പ്രധാന കാരണമായി മാറുന്നു. അത് കൊണ്ട് ദിവസവും ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം നിർബന്ധമാക്കുക. 

രക്തസമ്മർദം വർദ്ധിക്കാനുള്ള  പ്രധാന പങ്കുവഹിക്കുന്ന കോർട്ടിസോൾ (Cortisol) പോലുള്ള സ്ട്രെസ് ഹോർമോണുകളെ (Stress Hormones) നിയന്ത്രിക്കാൻ ശരിയായ ഉറക്കം സഹായിക്കുന്നു. ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും ഉറക്കക്കുറവ് നശിപ്പിക്കും. മറ്റു പല രോഗങ്ങൾക്കും കരണമാകാനും സാധ്യത കൂടുതലാണ്. അത് കൊണ്ട് നല്ല അന്തരീക്ഷത്തിൽ ശാന്തമായ ഉറക്കം ഉറപ്പ് വരുത്തുക.

മാനസിക സമ്മർദം നിയന്ത്രിക്കാം 

ശാന്തമായ മനസ് ശാരീരിക മാനസികപരമായ മുഴുവൻ ആരോഗ്യത്തിന്റെയും അടിസ്ഥാന ഘടകമാണ്. മാനസിക സമ്മർദം വലിയ രീതിയിൽ രക്തസമ്മർദം ഉയർത്താൻ കാരണമാകും. മറ്റു പല രോഗങ്ങളും മാനസിക സമ്മർദം മൂലം ഉണ്ടാകാം. ശക്തമായ സമ്മർദം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുകയും ഇത് ഹൃദയമിടിപ്പ് താത്കാലികമായി കൂട്ടുകയും ചെയ്യുന്നു. അങ്ങനെ ഇത് ബിപി കൂട്ടുവാൻ ഒരു കാരണമാകുന്നു. 

വിട്ട് മാറാത്ത മാനസിക സമ്മർദം വഴി ഹൈപ്പർടെൻഷനിലേക്ക് (Hypertension) എത്താനും കാരണമാകും. മനസിനെ ശാന്തമാക്കാൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം, പാട്ട് കേൾക്കാം, യാത്ര ചെയ്യാം, നല്ല ഉറക്കം ഉറപ്പ് വരുത്താം, മനസിന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യാം, വ്യായാമം ചെയ്യാം. ഇങ്ങനെ മാനസിക സമ്മർദം കുറയ്ക്കാൻ ശ്രമിക്കുക.

പുകവലി നല്ലതല്ല 

അമിതമായി പുക വലിക്കുന്നവരിലും മാനസിക സമ്മർദം ഉയരാം. കെമിക്കലുകൾ രക്ത ധമനികളിൽ അടിഞ്ഞു കൂടുകയും രക്തക്കുഴലുകൾ ചുരുങ്ങാനും കാരണമാകും. ഹൈപ്പർ ടെൻഷൻ ഉണ്ടാകാനും, രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കാനും, ഹൃദയത്തിന്റെ ആരോഗ്യം തകർക്കാനും പുകവലി കാരണമായേക്കാം. അത് കൊണ്ട് പുകവലിക്കാർ സൂക്ഷിക്കുക. 

ലക്ഷണങ്ങൾ ശ്രദ്ധിക്കണം 

നമ്മുടെ ജീവിതശൈലി രീതികൾ തന്നെയാണ് ഭൂരിഭാഗം രോഗങ്ങളും ഉണ്ടാക്കുന്നത്. അതിനാൽ, ആരോഗ്യകരമായ ജീവിതം നയിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദം 'നിശബ്ദ കൊലയാളി' എന്നും വിളിക്കപ്പെടുന്നു, കാരണം പലപ്പോഴും ലക്ഷണങ്ങൾ ഉണ്ടാവില്ല. എന്നിരുന്നാലും, രക്തസമ്മർദം  ഉയർന്നതാണെങ്കിൽ, തലവേദന, തലകറക്കം, ക്ഷീണം, ശ്വാസതടസ്സം, നെഞ്ചുവേദന, കാഴ്ചയിൽ മാറ്റം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചേക്കാം. ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia