Cath Lab | കാസര്‍കോട് സര്‍കാര്‍ മേഖലയില്‍ ആദ്യ കാത് ലാബ് ആരംഭിച്ചു; ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം; ഉദ്ഘാടന ദിവസം ചികിത്സ നല്‍കിയത് 2 രോഗികള്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴിക കല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Cath Lab | കാസര്‍കോട് സര്‍കാര്‍ മേഖലയില്‍ ആദ്യ കാത് ലാബ് ആരംഭിച്ചു; ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം; ഉദ്ഘാടന ദിവസം ചികിത്സ നല്‍കിയത് 2 രോഗികള്‍ക്ക്

ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോകുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത് ലാബിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും.

ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ് മേകര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭിക്കും. കാത് ലാബ് സിസിയുവില്‍ ഏഴു ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. കാസര്‍കോട് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. കൂടാതെ സിസിയു നിര്‍മിച്ചു. ഇഇജി മെഷീന്‍ ലഭ്യമാക്കി. ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂനിറ്റ് സാധ്യമാക്കി.

Cath Lab | കാസര്‍കോട് സര്‍കാര്‍ മേഖലയില്‍ ആദ്യ കാത് ലാബ് ആരംഭിച്ചു; ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം; ഉദ്ഘാടന ദിവസം ചികിത്സ നല്‍കിയത് 2 രോഗികള്‍ക്ക്

കൂടാതെ കാസര്‍കോട് സര്‍കാര്‍ മെഡികല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി വളരെ പ്രാധാന്യം നല്‍കുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Aster mims 04/11/2022

ജില്ലയിലെ ചില ആശുപത്രികളില്‍ അടുത്തിടെ കാത് ലാബ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് മറ്റ് ജില്ലകളെ ചികിത്സയ്ക്കായി ആശ്രയിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.

Keywords:  Cath Lab started functioning at Kasaragod, Thiruvananthapuram, News, Health, Health Minister, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia