സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച കാസര്‍കോട്ടെ കൊവിഡ് 19 ബാധിതനെതിരെ കേസെടുത്തു;വിദേശ രാജ്യങ്ങളില്‍ നിന്നെത്തി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കാസര്‍കോട്: (www.kvartha.com 22.03.2020) കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത കാസര്‍കോട് എരിയാല്‍ സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചതിനുപരിയായി ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരുമായും ജില്ലാ ഭരണകൂടവുമായും സഹകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നെത്തി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ്.

സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച കാസര്‍കോട്ടെ കൊവിഡ് 19 ബാധിതനെതിരെ കേസെടുത്തു;വിദേശ രാജ്യങ്ങളില്‍ നിന്നെത്തി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് മുന്നറിയിപ്പ്

എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ചില വിവരങ്ങള്‍ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങള്‍ ഇല്ലാതെയാണ് ഇപ്പോള്‍ റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മുപ്പതിലധികം സ്ഥലങ്ങളില്‍ കൊവിഡ് ബാധിതന്‍ സന്ദര്‍ശിച്ചതായി റൂട്ട് മാപ്പ് പറയുന്നു. ഉച്ചയ്ക്ക് 2.45നാണ് എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. ഇതിന് ശേഷം ഓട്ടോയില്‍ മലപ്പുറം എയര്‍പ്പോര്‍ട്ട് ജംഗ്ഷനിലെ റൂം സാഹിര്‍ റസിഡന്‍സിയിലേക്ക് പോയി. അവിടെ 603-ാം നമ്പര്‍ മുറിയില്‍ താമസിച്ചു. അടുത്തുള്ള ചായക്കടയില്‍ നിന്ന് ചായകുടിക്കുകയും തിരിച്ച് ബാഗേജ് പ്രശ്‌നം പരിഹരിക്കാനായി വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു. അതിന് ശേഷം മൈത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം സാഹിര്‍ റസിഡന്‍സിയില്‍ തിരിച്ചെത്തി. പിന്നീട് വീണ്ടും എയര്‍പോര്‍ട്ടിലെത്തി. അവിടെ നിന്ന് തിരിച്ചും പോയി.

അടുത്ത ദിവസമാണ് ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തത് . കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം ഓട്ടോയില്‍ വീട്ടിലെത്തി. അടുത്ത ദിവസം രാവിലെ 7.30നാണ് ഇയാള്‍ വീട്ടിലെത്തിയത്. അതിന് ശേഷം മൈപ്പാടിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി, വൈകിട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ ചെന്നു.

13ആം തീയതി ഇയാള്‍ കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു. ഏരിയാലിലെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി മുറിച്ചു. ആസാദ് നഗറിലെ സുഹൃത്തിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി.

ഉച്ചയ്ക്ക് ഏരിയാല്‍ ജുമാ മസ്ജിദില്‍ നിസ്‌കരിച്ച ശേഷം സിപിസിആര്‍ഐക്ക് എതിര്‍വശത്തുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എസ്ബിഐ ബാങ്കിലും പോയി. വൈകിട്ട് വീണ്ടും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിലെത്തി.

14-ാം തീയതി മഞ്ഞത്തടുക്കയിലെ ഒരു കല്യാണത്തില്‍ പങ്കെടുത്തു. രാത്രി പെട്രോള്‍ പമ്ബില്‍ പോയി. അതിന് ശേഷം അടൂരിലെ ഒരു വീട്ടില്‍ വിവാഹ ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുത്തു. 15-ാം തീയതി മഞ്ഞത്തടുക്കയില്‍ വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുത്തു.

16ന് ഒരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. അതിന് ശേഷം കുളങ്ങരയില്‍ തൊട്ടില്‍ കെട്ടല്‍ ചടങ്ങിലും പങ്കെടുത്തു.

19-ാം തീയതിയാണ് ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.

എന്നാല്‍ ഈ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ജില്ലാ ഭരണകൂടം തന്നെ പറയുന്നു. രോഗി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കാസര്‍കോട് സ്വദേശിയുടെ പ്രതികരണം.

അതേസമയം സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 53013 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 52285 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 228 ആശുപത്രിയില്‍ നിരീക്ഷണത്തിലുമാണ്. 3716 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2566 സാംപിളുകള്‍ നെഗറ്റീവാണ്.

Keywords:  News, Kerala, kasaragod, COVID19, Victims, Case, Police, Health, Airport, Case Against Covid-19 Victim
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia