ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 13.08.2018) സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐ.സി.സി.കെ) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ വാര്‍ഷിക ശാസ്ത്ര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം.
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐസിസികെ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി ബാലകൃഷ്ണന് നിര്‍വഹിച്ചു. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വഴിയുള്ള മരണ നിരക്കിലും അവശതയിലും ഉണ്ടായ വര്‍ധനവ് ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ 60 ശതമാനം ഹൃദ്രോഗികള്‍ ഇന്ത്യയിലാണുള്ളത്. ഹൃദ്രോഗവും അതിലേക്ക് നയിക്കുന്ന രോഗാവസ്ഥകളും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. നാല്പത് ശതമാനം ജനതക്ക് രക്താദിസമ്മര്ദ്ദമുണ്ട്.
നഗരവാസികളില്‍ 30 ശതമാനത്തിനും ഗ്രാമീണ ജനതയില്‍ 20 ശതമാനത്തിനും കൊളസ്ട്രോള്‍ കൂടുതലാണ്. 20 ശതമാനം ജനത ഹൃദ്രോഗ സാധ്യതയുള്ളവരാണ്. ഹൃദ്രോഗത്തിനായി ഇന്റര്‍വെന്‍ഷണല്‍ ശാസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരില്‍ 30 ശതമാനം വര്‍ധനവാണ് പ്രതിവര്‍ഷം സംസ്ഥാനത്തുള്ളത് എന്ന് ഡോ.കെ.പി ബാലകൃഷ്ണന് പറഞ്ഞു.
ജനിതക ഘടന, പ്രാദേശികമായ കാരണങ്ങള്‍, ജീവിത രീതി എന്നിവ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും നിയന്ത്രണ പരിപാടികളും വഴി രോഗവ്യാപനം ക്രമേണ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Cardiologists to devise better strategies to bring down mortality rate in State, Kochi, News, Health, Health & Fitness, Conference, Inauguration, Patient, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.