കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ക്ഷാമത്തിനു പരിഹാരമായി കാര്‍ഡ് ബോര്‍ഡ് കിടക്കളുമായി മുംബൈ മുന്‍സിപ്പല്‍ അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജയ് പഡ്നേകര്‍

മുംബൈ: (www.kvartha.com 20.05.2020)
കോവിഡ് 19 രോഗികള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകള്‍ക്കുമുള്ള കിടക്കകളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ 7000 കാര്‍ഡ് ബോര്‍ഡ് കിടക്കകള്‍ തയ്യാറാക്കി. അയ്യായിരം കിടക്കകള്‍ ഇതിനകം നഗരത്തിലുടനീളം ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു.

ആര്യന്‍ പേപ്പര്‍ ഗ്രൂപ്പ് എന്ന പേപ്പര്‍ നിര്‍മാണ യൂണിറ്റാണ് കാര്‍ഡ് ബോര്‍ഡ് കിടക്കകള്‍ നിര്‍മ്മിച്ചത്. അയല്‍ സംസ്ഥാനമായ ഗുജറാത്ത് ആസ്ഥാനമായ ഈ കമ്പനി മുംബൈയിലെ ആശുപത്രികള്‍ കൂടാതെ ഗുജറാത്തിലെ മറ്റ് നിരവധി ആശുപത്രികളിലേക്കും ഇതിനകം 1000 കിടക്കകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു.

കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ക്ഷാമത്തിനു പരിഹാരമായി കാര്‍ഡ് ബോര്‍ഡ് കിടക്കളുമായി മുംബൈ മുന്‍സിപ്പല്‍ അധികൃതര്‍

മുംബൈയില്‍ കോവിഡ് 19 കേസുകളുടെ വര്‍ധനവ് മുന്‍കൂട്ടി, മുനിസിപ്പല്‍ കോര്‍പ്പറേഷനും നഗരത്തിലെ മറ്റ് ഏജന്‍സികളും കൊറോണ വൈറസ് രോഗികള്‍ക്ക് എല്ലാ ആശുപത്രികളിലും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നഗരത്തിലെ മിക്ക സ്‌കൂളുകളും, മൈതാനങ്ങളും താത്കാലിക ഐസൊലേഷന്‍ കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്.

Keywords: Cardboard beds for covid 19 patients, Mumbai Municipal Corporation, Health & Fitness, Health, Hospitals, Covid 19 cases, isolation centers, Treatment, News, Patients, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia