ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.04.2017) സിറ്റി കളക്ഷന്‍ സംഘടിപ്പിച്ച ഹെയര്‍ കട്ട് സെമിനാറില്‍ ലോക പ്രശസ്ത ഹെയര്‍ ഡിസൈനര്‍ ജാവേദ് ഹബീബ് പരിചയപ്പെടുത്തിയത് ലോകത്തെ മികച്ച നവീന ഹെയര്‍ ഡിസൈനുകള്‍. എറണാകുളം സെന്റ് മേരീസ് ബസിലിക്ക ചര്‍ച്ച് ഹാളില്‍ നടന്ന സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുന്നൂറോളം ബ്യൂട്ടിഷന്‍മാര്‍ പങ്കെടുത്തു. ഹെയര്‍ കട്ട്, ഹൈലൈറ്റിങ് കളറിംഗ്, സ്‌പൈക് വാക്, ട്രീറ്റ്‌മെന്റ് സ്പാ തുടങ്ങിയ ഹെയര്‍ ഡിസൈനിങ്ങില്‍ ആഗോള ഫാഷന്‍ ട്രെന്‍ഡുകള്‍ ജാവേദ് ഹബീബ് പരിചയപ്പെടുത്തി.
പേന മുതല്‍ ടീ ഷര്‍ട്ട് വരെയുള്ള എല്ലാ കാര്യങ്ങളിലും ബ്രാന്‍ഡ് വേണമെന്ന് ശഠിക്കുമ്പോള്‍ ഹെയര്‍കട്ട് മേഖലയില്‍ മാത്രം എന്തിന് വേണ്ടെന്ന് വെയ്ക്കണമെന്ന് ജാവേദ് ഹബീബ് ചോദിച്ചു. ഇത്തരമൊരു ചിന്തയില്‍ നിന്നാണ് ബ്രാന്‍ഡഡ് സലൂണിനെ കുറിച്ച് താന്‍ ആലോചിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഹെയര്‍ സ്റ്റൈയിലിങ് തന്നെ സംബന്ധിച്ചു പത്ത് ശതമാനം കലയും തൊണ്ണൂറ് ശതമാനം ശാസ്ത്രവുമാണ്.
തലമുടിയെ കുറിച്ച് അറിവില്ലാത്തതാണ് മലയാളികളുടെ പ്രധാന പ്രശ്‌നമെന്നും വേണ്ട രീതിയില്‍ പരിചരിച്ചാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ജാവേദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുടിയിഴകളെ കുറിച്ച് കൂടുതല്‍ പഠിക്കണം. ഷാമ്പൂ ദിവസേന ഉപയോഗിക്കുന്നത് മുടിയെ ആരോഗ്യദൃഢഗാത്രമാക്കും. കെമിക്കല്‍ കലര്‍ന്ന ഷാമ്പൂ ദിവസവും ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് കെമിക്കല്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ദിവസവും ഉപയോഗിക്കുന്നില്ലേ എന്നായിരുന്നു ജാവേദിന്റെ മറുചോദ്യം.
മുടിയിഴകളുടെ പരിചരണത്തെ കുറിച്ച് വിദഗ്ധരോട് ചോദിച്ചു മനസിലാക്കണം. ഷാമ്പൂ ആയാലും മറ്റെന്ത് ആയാലും ഉപയോഗിക്കുന്ന രീതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഹെയര്‍ കളര്‍ ആകും വരും നാളുകളില്‍ ഫാഷന്‍ ട്രെന്‍ഡായി മാറാന്‍ പോകുന്നതെന്നും വര്‍ണ വൈവിധ്യമാര്‍ന്ന മുടിയിഴകളാകും വരുംനാളുകളില്‍ കാണാന്‍ കഴിയുകയെന്നും ജാവേദ് പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കായി ഹെയര്‍ സ്റ്റൈയിലിങ് ഡെമോയും ജാവേദ് പരിചയപ്പെടുത്തി.
സിറ്റി കളക്ഷന്‍ എം ഡി അനില്‍ സി ജോബ്, ഡയറക്ടര്‍ ജോണ്‍സ്, മൂണ്‍സ്റ്റാര്‍ എം ഡി അത്തര്‍ അഫ്താബ്, ആര്‍ എം ഡി തപന്‍ റോയ്, കേരള മേധാവി എന്‍ സി ഷാജന്‍ , ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤

Also Read:
ആശുപത്രി മാലിന്യങ്ങളുമായെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ തടഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Candle Haircut by Javed Shaikh, Kochi, News, Ernakulam, Press meet, Malayalees, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.