ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എല്ലാ അതിരുകളും ഭേദിച്ച് മുന്‍കാലങ്ങളിലെ വസൂരിയെയും ടിബിയെയും അനുസ്മരിക്കും വിധം ക്യാന്‍സര്‍ പടരുകയാണ്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ വര്‍ദ്ധനവ് 145 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 75,000 ത്തില്‍ പരം അര്‍ബുദ ബാധകള്‍ രേഖപ്പെടുത്തുകയുണ്ടായി. അര്‍ബുദം ബാധിക്കുന്ന ശരീര ഭാഗങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒന്നും ഒഴിവാക്കപ്പെടുന്നില്ല; രക്തം മുതല്‍ സകല അവയവങ്ങളെയും കീഴടക്കി ക്യാന്‍സര്‍ പല പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് അര്‍ബുദ ബാധ കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പുരുഷന്‍മാരിലുണ്ടാവുന്ന അര്‍ബുദത്തില്‍ 50 ശതമാനവും വായ, തൊണ്ട, കരള്‍ എന്നിവയെ ബാധിക്കുന്നവയാണ്. മദ്യത്തിന്റെയും പുകയില ഉല്പന്നങ്ങളുടെയും ഉപയോഗമാണ് പുരുഷന്മാരില്‍ ഇത്തരത്തിലുള്ള അര്‍ബുദത്തിന് കൂടുതലും കാരണമായി തീരുന്നത്.
കഴിഞ്ഞ ദശകങ്ങളില്‍ വസൂരി, ടി ബി മുതലായ രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നടത്തിയ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ക്യാന്‍സറിനെതിരെയുമുണ്ടാവേണ്ടിയിരിക്കുന്നു. കാന്‍സര്‍ ചികിത്സക്കുപയോഗിക്കുന്ന നാട്ടിന്‍ പുറത്ത് സാധാരണമായ ശവം നാറിയില്‍ നിന്നും ലഭിക്കുന്ന വിന്‍കിസ്റ്റ്യന്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാവേണ്ടിയിരിക്കുന്നു.
മലയാളിയുടെ മാറിവന്ന ജീവിത ശൈലിയാണ് അര്‍ബുദം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മദ്യപാനശീലം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പൊടിപടലങ്ങളിലുള്ള ജോലികള്‍, ഭക്ഷണ ക്രമീകരണത്തിലെ അശ്രദ്ധകള്‍, കായികാധ്വാനത്തിന്റെ കുറവ് എന്നിങ്ങനെ ഒരു പാട് കാര്യങ്ങള്‍ അര്‍ബുദത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. ദിനം പ്രതിയുള്ള ഭക്ഷണത്തില്‍ 400- 800 ഗ്രാം പച്ചക്കറികള്‍ ഉള്‍കൊള്ളിച്ച്, കൊഴുപ്പു കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ചുരുക്കി, ആവശ്യമായ വ്യായാമങ്ങള്‍ ശീലമാക്കി, മദ്യവും ലഹരി പദാര്‍ത്ഥങ്ങളും പാടെ കൈവെടിഞ്ഞ് ജീവിത ക്രമപ്പെടുത്തണം. പാരമ്പര്യ രോഗമോ, പകര്‍ച്ചാ വ്യാധിയോ അല്ലാതെ ക്യാന്‍സര്‍ ഓരോ വ്യക്തികളും സ്വയം ശ്രദ്ധിച്ചാല്‍ കഴിവതും പിടിപെടാതെ സൂക്ഷിക്കാം.

സ്ത്രീകളില്‍ പുകയില - മദ്യ ഉപയോഗം മൂലമുണ്ടാകുന്ന അര്‍ബുദത്തിന്റെ അളവ് പുരുഷന്‍മാരിലേതിനെക്കാളും വളരെ കുറവാണ് 15 ശതമാനം രക്താര്‍ബുദം അഥവ, ലുക്കീമിയ, സ്തനാര്‍ബുദം, ത്വക്കിനെ ബാധിക്കുന്ന കാന്‍സറായ മെലനോമ, പൊടിപടലങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുണ്ടാകുന്ന സിലിക്കോസിസ്, വായിലും തൊണ്ടയിലുമുണ്ടാകുന്ന ക്യാന്‍സറുകള്‍, മസ്തിഷ്‌കം, കരള്‍, അസ്ഥികള്‍ തുടങ്ങിയവയില്‍ പിടിപെടുന്ന അര്‍ബുദങ്ങള്‍ എന്നിങ്ങനെ ക്യാന്‍സറിന്റെ പട്ടിക നീളുകയാണ്. ക്യാന്‍സര്‍ ടെസ്റ്റായ ബയോപ്‌സി സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ ഇന്ന് ലഭ്യമാണ്.
കഴിഞ്ഞ ദശകങ്ങളില്‍ വസൂരി, ടി ബി മുതലായ രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നടത്തിയ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ക്യാന്‍സറിനെതിരെയുമുണ്ടാവേണ്ടിയിരിക്കുന്നു. കാന്‍സര്‍ ചികിത്സക്കുപയോഗിക്കുന്ന നാട്ടിന്‍ പുറത്ത് സാധാരണമായ ശവം നാറിയില്‍ നിന്നും ലഭിക്കുന്ന വിന്‍കിസ്റ്റ്യന്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാവേണ്ടിയിരിക്കുന്നു.
മലയാളിയുടെ മാറിവന്ന ജീവിത ശൈലിയാണ് അര്‍ബുദം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മദ്യപാനശീലം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പൊടിപടലങ്ങളിലുള്ള ജോലികള്‍, ഭക്ഷണ ക്രമീകരണത്തിലെ അശ്രദ്ധകള്‍, കായികാധ്വാനത്തിന്റെ കുറവ് എന്നിങ്ങനെ ഒരു പാട് കാര്യങ്ങള്‍ അര്‍ബുദത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. ദിനം പ്രതിയുള്ള ഭക്ഷണത്തില്‍ 400- 800 ഗ്രാം പച്ചക്കറികള്‍ ഉള്‍കൊള്ളിച്ച്, കൊഴുപ്പു കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ചുരുക്കി, ആവശ്യമായ വ്യായാമങ്ങള്‍ ശീലമാക്കി, മദ്യവും ലഹരി പദാര്‍ത്ഥങ്ങളും പാടെ കൈവെടിഞ്ഞ് ജീവിത ക്രമപ്പെടുത്തണം. പാരമ്പര്യ രോഗമോ, പകര്‍ച്ചാ വ്യാധിയോ അല്ലാതെ ക്യാന്‍സര്‍ ഓരോ വ്യക്തികളും സ്വയം ശ്രദ്ധിച്ചാല്‍ കഴിവതും പിടിപെടാതെ സൂക്ഷിക്കാം.
Keywords: Cancer spread, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.