Health | ഗർഭിണികൾക്ക് ഈന്തപ്പഴം കഴിക്കാമോ? ആരോഗ്യ വിദഗ്ധർ പറയുന്നത്!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിറ്റാമിനുകളും പ്രോട്ടീനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം ഊർജം നൽകാനും സഹായിക്കും
കൊച്ചി: (KVARTHA) ഈന്തപ്പഴം (Dates) സാധാരണ എല്ലാവർക്കും ഇഷ്ടമാണ്. മധുരത്തിനൊപ്പം നിറയെ ആരോഗ്യ ഗുണങ്ങളും (Healthy Benefits) ഈന്തപ്പഴത്തിനുണ്ട്. ഈന്തപ്പഴം ഗർഭിണികൾ (Pregnant Women) കഴിക്കുന്നതും നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ നിരവധി പോഷകങ്ങളെല്ലാം ഈത്തപ്പഴത്തിൽ ധാരാളമുണ്ട്.

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതും വളരെ നല്ലതാണെന്നാണ് അഭിപ്രായം. കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കുതിർത്ത ഈന്തപ്പഴം ഗർഭിണികളിൽ ഇരുമ്പ് (Iron) വർധിപ്പിക്കും. ഗർഭകാലത്തെ വിളർച്ച തടയാനും ഈന്തപ്പഴം ഗുണം ചെയ്യും.
മലബന്ധം കുറയ്ക്കാൻ ഗർഭിണികൾക്ക് ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ മലബന്ധം കുറയ്ക്കാൻ സഹായിക്കും. സ്ത്രീകളിൽ ഗർഭകാലത്തു സാധാരണ കണ്ട് വരുന്ന ക്ഷീണവും ബലഹീനതയും അകറ്റാന്‍ ഈന്തപ്പഴം നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം ഊർജം നൽകാനും സഹായിക്കും.
ഗർഭിണികളിലെ മുടി കൊഴിച്ചിൽ ഒഴിവാക്കാനും ഈന്തപ്പഴം നല്ലതാണെന്നാണ് പറയുന്നത്. മുടി വളരാനും മുടിയിലേക്കും തലയോട്ടിയിലേക്കും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യതയും കുറയ്ക്കും. സെലിനിയം, മഗ്നീഷ്യം, മാംഗനീസ് എന്നിവ ഈന്തപ്പഴത്തിൽ ധാരാളമുണ്ട്.
ഈന്തപ്പഴം പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണെങ്കിലും, ഗർഭിണികൾക്ക് അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, ഈന്തപ്പഴത്തിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിതമായ പഞ്ചസാര ഉപഭോഗം ഗർഭകാല പ്രമേഹത്തിനടക്കം സാധ്യതയുണ്ട്. നിങ്ങളുടെ ഗർഭാവസ്ഥയിൽ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നത് പ്രധാനമാണ്.