Dehydration | നിർജലീകരണം അമിതവണ്ണത്തിന് കാരണമാകാം! അറിയേണ്ട കാര്യങ്ങൾ 

 
Can Dehydration Make You Gain Weight? Here's The Link


ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും പൊതുവായ ലക്ഷ്യമാണ്. എന്നിരുന്നാലും, നിർജലീകരണം പോലെയുള്ള ചില തെറ്റുകൾ വരുത്തുന്നത് ഇതിന് തടസമാകും 

ന്യൂഡെൽഹി: (KVARTHA) വേനൽക്കാലത്ത് മാത്രം അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് നിർജലീകരണം എന്നത് ഒരു തെറ്റിദ്ധാരണയാണ്. വെള്ളം കുടിച്ചില്ലെങ്കിൽ, ഏതു കാലാവസ്ഥയിലും നിങ്ങൾക്ക് ഇത് സംഭവിക്കുകയും, തളർച്ച, ക്ഷീണം പോലുള്ളവ ഉണ്ടാകുകയും ചെയ്യാം. അമിതമായ ചൂട്, നിങ്ങളെ കൂടുതൽ വിയർക്കുന്നതിനും, അതു വഴി ജലാശം ലഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യുമെന്നത് വസ്തുത തന്നെയാണ്. 

തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മർദം, മൂത്രമൊഴിക്കൽ കുറയൽ എന്നീ ലക്ഷണങ്ങൽ വഴി ഈ അവസ്ഥ മനസിലാക്കാനാകും. എന്നാൽ ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുമെന്ന് പലർക്കും അറിയില്ല.  ശരീരഭാരം കുറയ്ക്കുക എന്നത് പല വ്യക്തികളുടെയും പൊതുവായ ലക്ഷ്യമാണ്. എന്നിരുന്നാലും നിർജലീകരണം പോലെയുള്ള ചില അവിചാരിത തെറ്റുകൾ ശരീരഭാരം കുറയ്ക്കുന്നത് ഒരു വെല്ലുവിളിയാക്കിത്തീർത്തേക്കാം.

ശരീരഭാരം കുറയ്ക്കാൻ, ആവശ്യത്തിന് ജലാംശം നിലനിർത്തുക, വളരെ പ്രധാനമാണ്. എന്തു കൊണ്ടെന്നാൽ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും ഇതു സഹായിക്കുന്നു.  നിർജലീകരണം സംഭവിച്ച ശരീരത്തിൽ, മെറ്റബോളിസം കുറയാനും അതുവഴി കൂടുതൽ വിശപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇതാണ് അമിത ഭാരത്തിലേക്കു നയിക്കുകയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇനി നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പോംവഴികൾ എന്തൊക്കെയെന്നു നോക്കാം.

1. കളിമൺ പാത്രത്തിലെ വെള്ളം:

കളിമൺ പാത്രങ്ങൾ സ്വാഭാവികമായും അതിനുള്ളിലെ ജലത്തെ തണുപ്പിക്കും. ഇങ്ങനെ തണുപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ദാഹം ശമിക്കുകയും ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.  

2. ഇളനീർ:

പൊട്ടാസ്യവും ഇലക്‌ട്രോലൈറ്റുകളും നിറഞ്ഞ ഇളനീർ നിങ്ങളുടെ ശരീരത്തിൽ, ജലാംശം നിലനിർത്തുകയും പോഷണം നൽകുകയും ചെയ്യുന്നു.

3. കരിമ്പ് ജ്യൂസ്:

 പ്രകൃതിദത്ത പഞ്ചസാരയുടെയും, മഗ്നീഷ്യത്തിൻ്റെയും രുചികരമായ ഉറവിടമാണ് കരിമ്പ് ജ്യൂസ്. ഊർജവും അവശ്യ പോഷകങ്ങളും നൽകാൻ ഇതു സഹായിക്കുന്നു,

മേൽ പറഞ്ഞ ശീലങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുമെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പുത്തൻ ഭക്ഷണശീലങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ആരോഗ്യ വിദഗ്ധനുമായി സംസാരിച്ച് നിർദേശം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia