SWISS-TOWER 24/07/2023

Blood Group | മജ്ജ മാറ്റിവെക്കൽ വഴി ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് മാറുമോ? വിശദമായി അറിയാം

 
 Bone marrow transplant procedure and its effects on blood type.
 Bone marrow transplant procedure and its effects on blood type.

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രക്തഗ്രൂപ്പ് നിർണയിക്കുന്നത് ചുവന്ന രക്താണുക്കളിലെ ആൻ്റിജനുകളാണ്.
● മജ്ജ മാറ്റിവെക്കലിലൂടെ രക്തഗ്രൂപ്പിൽ മാറ്റം സംഭവിക്കാം.
● പുതിയ സ്റ്റെം സെല്ലുകളാണ് രക്താണുക്കളെ ഉത്പാദിപ്പിക്കുന്നത്.

മിന്റു തൊടുപുഴ

(KVARTHA) ഇന്ന് നമ്മുടെ ആരോഗ്യരംഗം ഒരുപാട് പുരോഗമിച്ചിരിക്കുകയാണ്. അനുനിമിഷം  പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ഈ രംഗത്ത് കൂടുതലായി ഉണ്ടായി വരുന്നുണ്ട്. ധാരാളം ഗവേഷകരും ആരോഗ്യ മേഖലയിൽ നിരന്തരം ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മറ്റൊരാളുടെ അവയവം സ്വീകരിച്ച് ഗുരുതരമായ രോഗവസ്ഥയിലുള്ളവർക്ക് ജീവൻ നിലനിർത്താമെന്ന് ആയിരിക്കുന്നു. അതിനാൽ തന്നെ ഒരാൾ മരണപ്പെട്ടശേഷം അയാളുടെ അവയവങ്ങൾ മറ്റ് രോഗാവസ്ഥയിലുള്ളവർക്ക് നൽകുന്നതും പതിവാകുന്നുണ്ട്. 

Aster mims 04/11/2022

മരണശേഷം തങ്ങളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാനും പലരും സന്നദ്ധരായി വരുന്നുണ്ട്. ഒരു കാലത്ത് ഒരാൾ അപകടത്തിൽ പെട്ടാൽ അയാളുടെ ഗ്രൂപ്പിന് അനുസരിച്ച് രക്തം ദാനം ചെയ്യാൻ  പലരും വരുന്നത് ഒരു നിത്യകാഴ്ചയായിരുന്നെങ്കിൽ ഇന്ന് അവയവം നൽകാൻ തയാറായി വരുന്നവരുടെ എണ്ണവും ഏറിയിരിക്കുന്നു. അതിന് പല നിയമ വ്യവസ്ഥകളും ഉണ്ട്. ഇങ്ങനെ തങ്ങളുടെ വൃക്കയും കണ്ണും മജ്ജയും ഒക്കെ മരണശേഷം മറ്റൊരാൾക്ക് നൽകുന്നതിന് താല്പര്യമെടുക്കുന്നവർ സമൂഹത്തിൽ വർദ്ധിച്ച് വരുന്നത് തീർച്ചയായും അഭിനന്ദനീയമായ കാര്യമാണെന്ന് പറയാതിരിക്കാനാവില്ല. 

ഈ അവസരത്തിൽ ഒരു പ്രത്യേക വിഷയത്തേക്കുറിച്ച് അറിവ് നൽകാനാണ് ഈ കുറിപ്പ്. മജ്ജ (ബോൺമാരോ) മാറ്റി വയ്ക്കുന്നത് വഴി ചിലപ്പോൾ ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് മാറാൻ കാരണമാകും എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ചുവന്നരക്താണുക്കളുടെ (RBC) ഉപരിതലത്തിലുള്ള ആൻറിജനുകൾ (A, B, AB, അല്ലെങ്കിൽ O) അനുസരിച്ചാണ് രക്തഗ്രൂപ്പ് നിർണയിക്കുന്നത്. ഈ ആൻറിജനുകൾ മജ്ജയിലെ സ്റ്റെം സെല്ലുകളാൽ ഉത്പാദിപ്പിക്കപ്പെടുന്നു. 

ഒരു രോഗിക്ക് ദാതാവിന്റെ മജ്ജ സ്വീകരിക്കുമ്പോൾ, പുതിയ സ്റ്റെം സെല്ലുകൾ ദാതാവിന്റെ ജനിതക സ്വഭാവമനുസരിച്ച് രക്താണുക്കൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് രോഗിയുടെ രക്തഗ്രൂപ്പ് ദാതാവിന്റേതായി മാറ്റും. രക്തഗ്രൂപ്പ് മാറാൻ സാധാരണയായി ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വേണ്ടിവരും (പഴയ രക്താണുക്കൾ ശരീരത്തിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമാകേണ്ടതുണ്ട്). ഇത്തരം ട്രാൻസ്പ്ലാന്റുകൾ സാധാരണയായി ല്യൂക്കീമിയ, ലിംഫോമ തുടങ്ങിയ ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയായാണ് നടത്തുന്നത്. രക്തഗ്രൂപ്പ് മാറ്റാനുള്ള ലക്ഷ്യത്തോടെ അല്ല എന്ന് ചുരുക്കം. 

ഇതാണ് മജ്ജ (ബോൺമാരോ) മാറ്റി വയ്ക്കുന്നത് വഴി ചിലപ്പോൾ ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് മാറാൻ കാരണമാകുന്നത്. ഇത് പലർക്കും ഒരു പുതിയ അറിവ് ആയിരിക്കും. ഈ അറിവ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഒക്കെ സഹായകമാകും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക  

Bone marrow transplants can cause a change in a person's blood type due to the donor's stem cells producing new red blood cells. This happens after a few weeks to months.

#BoneMarrow, #BloodGroup, #StemCells, #MedicalResearch, #HealthNews, #Transplant

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia