First Aid | ദിനേന വയോധികരും നിരാലംബരുമായ നിരവധിയാളുകള്‍ എത്തുന്നു; കോഴിക്കോട് കലക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും പ്രഥമ ശ്രുശ്രൂഷ സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമീഷന്
Nov 23, 2022, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കലക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവന് രക്ഷാ സംവിധാനത്തോടെയുള്ള മെഡികല്‍ പ്രഥമ ശ്രുശ്രൂഷയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്.
ദിവസേന വയോധികരും നിരാലംബരുമായി നിരവധിയാളുകള്‍ എത്തുന്ന കലക്ടറേറ്റിലും കോടതി സമുച്ചയത്തിലും മെഡികല്‍ ഫസ്റ്റ് എയ്ഡ് സൗകര്യം സ്ഥാപിക്കുകയാണെങ്കില്‍ നിരവധിയാളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് കമീഷന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ഇക്കാര്യം ജില്ലാ കലക്ടറും ജില്ലാ മെഡികല്‍ ഓഫീസറും പരിശോധിച്ച് 30 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കണമെന്ന് കമീഷന് ആവശ്യപ്പെട്ടു. ഡിസംബര്‍ 29 ന് കേസ് പരിഗണിക്കും. കമീഷന് സ്വമേധയാ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കലക്ടറേറ്റില്‍ കൂടിക്കാഴ്ചക്കെത്തിയ ആള് കുഴഞ്ഞുവീണ് ആശുപത്രിയില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.
Keywords: News,Kerala,State,Kozhikode,District Collector,Health,Health & Fitness,Human- rights,Human, Calicut collectorate premises and court complex to have first aid system: Human Rights Commission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

