Cabinet | കാറപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന് സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ആനുകൂല്യങ്ങള്‍ നല്‍കും; കേരള പബ്ലിക് ഹെല്‍ത് കരട് ഓര്‍ഡിനന്‍സിനും അംഗീകാരം
Sep 22, 2022, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ബോട് മാസ്റ്റര്‍ കെ സലിംകുമാറിന് സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കേരള പബ്ലിക് ഹെല്‍ത് കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
കേരള പബ്ലിക് ഹെല്‍ത് കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാനും തീരുമാനമായി. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
ആര്‍ കെ ഐക്ക് കീഴില്‍ പദ്ധതികള്‍ക്ക് അംഗീകാരം
റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്‌നുകളുടെ നിര്‍മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേര്‍ത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്‌റ്റേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്‍കിയ ഭരണാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സേവനകാലാവധി ദീര്‍ഘിപ്പിച്ചു
സംസ്ഥാന സര്‍കാരിന്റെ ഡെല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂടി വേണു രാജാമണിയുടെ സേവനകാലാവധി 17.09.2022 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
മുദ്രവിലയും രെജിസ്‌ട്രേഷന്‍ ഫീസും ഇളവ്
ഐറ്റി പാര്‍കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങള്‍ക്ക് ആവശ്യമായ മുദ്രവിലയും രെജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യും.
ഇ എസ് ഐ പദ്ധതിയില്‍ നിന്നും ഇളവ്
കേരളത്തിലെ ബീഡി സ്ഥാപനങ്ങള്‍ക്ക് അപേക്ഷാ കാലയളവിലേയ്ക്ക് മാത്രം ഇ എസ് ഐ പദ്ധതിയില്‍ നിന്നും ഇളവ് അനുവദിക്കും. പീഡിത വ്യവസായമെന്ന പരിഗണന നല്‍കിയാണിത്.
ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം
കാസര്‍കോട് ജില്ലയില്‍ കുളത്തൂര്‍ വിലേജില്‍ 20 സെന്റ് സര്‍കാര്‍ ഭൂമി ഹോമിയോ ഡിസ്‌പെന്‍സറിക്ക് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് നല്‍കും. ബേഡഡുക്ക ഗ്രാമപഞ്ചായതിന് 30 വര്‍ഷത്തേക്ക് സൗജന്യ നിരക്കായ ആര്‍ ഒന്നിന് 100 വാര്‍ഷിക പാട്ട നിരക്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്ഥലം നല്‍കുക.
കെ പി പി എലിന് അസംസ്‌കൃത വസ്തുകള്‍ അനുവദിക്കുമ്പോള്‍ ഈടാക്കേണ്ട വില നിശ്ചയിച്ചു
കേരളാ പേപര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ അനുവദിക്കുമ്പോള്‍ ഈടാക്കേണ്ട വില നിശ്ചയിച്ചു. 24,000 മെട്രിക് ടണ്‍ യൂകാലിറ്റിപ്‌സ്, അകേഷ്യ ഓറിക്യുലിഫോര്‍മിസ്, അകേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവയ്ക്ക് മെട്രിക് ടണിന് 500 രൂപ വീതം ആദ്യ വര്‍ഷം നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തിനകം ഇതിന്റെ വര്‍കിങ്ങ് പ്ലാനിന് അംഗീകാരം ലഭ്യമാക്കേണ്ടതാണ്.
Keywords: Cabinet approves Kerala Public Health Ordinance, Thiruvananthapuram, News, Cabinet, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

