ആരോഗ്യനില മോശമായി: സി കെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; ശോഭാ സുരേന്ദ്രന്‍ നിരാഹാരമിരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.12.2018) ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍ സമരം അവസാനിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്. പകരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ഠിക്കും.

സമരം നടത്തിയിരുന്ന സി.കെ. പദ്മനാഭനെ പോലീസ് സമരപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് ദിവസമാണ് സി.കെ. പദ്മനാഭന്‍ നിരാഹാരം കിടന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സി.കെ. പദ്മനാഭനെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ആരോഗ്യനില മോശമായി: സി കെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; ശോഭാ സുരേന്ദ്രന്‍ നിരാഹാരമിരിക്കും

പകരം ശോഭാ സുരേന്ദ്രന്‍ നിരാഹാരമിരിക്കുമെന്നാണ് ബിജെപി കോര്‍കമ്മിറ്റിയില്‍ തീരുമാനമെടുത്തത്. ശോഭ സുരേന്ദ്രന്‍ സമരപ്പന്തലിലെത്തി നിരാഹാര സമരം ആരംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു ഈ മാസം മൂന്നിന് സമരം ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ എ.എന്‍ രാധാകൃഷ്ന്‍ ഏഴ് ദിവസമാണ് നിരാഹാരം അനുഷ്ഠിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് സി.കെ. പദ്മനാഭന്‍ നിരാഹാരം കിടന്നത്.

സി.കെ. പദ്മനാഭന്‍ നിരാഹാരം കിടക്കുന്ന സമയത്താണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യാ ശ്രമം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: C.K Padmanabhan ends Fast, Shobha Surendran continue Protest, Thiruvananthapuram, News, Politics, Health & Fitness, Health, hospital, Treatment, Sabarimala Temple, BJP, Police, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia