കേരളത്തിലേക്കുള്ള 14 ട്രെയിനുകള്‍ കൂടി മാര്‍ച്ച് 31 വരെ റെയില്‍വെ റദ്ദാക്കി; സംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് തമിഴ് നാട്ടില്‍ നിയന്ത്രണം; ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.03.2020) കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള 14 ട്രെയിനുകള്‍ കൂടി മാര്‍ച്ച് 31 വരെ റെയില്‍വെ റദ്ദാക്കി. എല്ലാം സ്പെഷ്യല്‍ സര്‍വീസുകളാണ്. കഴിഞ്ഞദിവസം 18 സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍പ് ചെന്നൈയില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു.

അതേസമയം മാര്‍ച്ച് 31 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുണ്ടല്‍പേട്ട്, ബാവേലി, കുട്ടചെക്ക് എന്നീ അതിര്‍ത്തികളിലാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ക്കും നിയന്ത്രണമുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തമിഴ്‌നാടിന്റെ പരിശോധന നടക്കുന്നുണ്ട്.

കേരളത്തിലേക്കുള്ള 14 ട്രെയിനുകള്‍ കൂടി മാര്‍ച്ച് 31 വരെ റെയില്‍വെ റദ്ദാക്കി; സംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് തമിഴ് നാട്ടില്‍ നിയന്ത്രണം; ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

അതിനിടെ ഞായറാഴ്ച സംസ്ഥാനത്ത് സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. ഞായറാഴ്ച കോട്ടയത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords: Bus, Train cutting service to Kerala, Thiruvananthapuram, News, Cancelled, Health, Health & Fitness, KSRTC, Railway, Bus, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia