നമ്മുടെ ചക്കയൊരു സംഭവം തന്നെ; ഇപ്പോഴിതാ ചക്കപ്പൊടികൊണ്ട് ബര്‍ഗറും പിസയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:(www.kvartha.com 23/09/2017) പഴയ തലമുറയുടെ ആരോഗ്യം കളഞ്ഞ ഫാസ്റ്റ്ഫുഡ് വിഭവം പൊറോട്ടയാണെങ്കില്‍ പുതിയ തലമുറയെ തിന്നുതീര്‍ക്കുന്ന വില്ലന്മാര്‍ രണ്ടുണ്ട് ബര്‍ഗറും പിസയും. ആരോഗ്യത്തിന് നന്നല്ലാത്ത, നാരുകള്‍ തീരെയില്ലാത്ത ധാന്യപ്പൊടിയായ മൈദയാണ് ബര്‍ഗറിലേയും പിസയിലേയും പ്രധാന താരം.

കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ ധാന്യങ്ങളേക്കാള്‍ ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലത് പഴങ്ങളാണത്രെ. പക്ഷേ പഴം കൊണ്ട് ബര്‍ഗറുണ്ടാക്കാന്‍ പറ്റുമോ? പറ്റും എന്നാണ് ഏഴാമത് ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു മുന്നോടിയായി ആരംഭിച്ച ക്യുലിനറി ചലഞ്ചിലെ ആദ്യമത്സരം തെളിയിച്ചത്.

നമ്മുടെ ചക്കയൊരു സംഭവം തന്നെ; ഇപ്പോഴിതാ ചക്കപ്പൊടികൊണ്ട് ബര്‍ഗറും പിസയും

ധാന്യമാവിനൊപ്പം മുപ്പത് ശതമാനം പച്ചച്ചക്കപ്പൊടി ചേര്‍ത്ത് ബര്‍ഗറും പിസയും ഉണ്ടാക്കാനായി വൈറ്റില ടെക്നോഹീറ്റ് അവന്‍സില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത കൊച്ചി ക്രൗണ്‍ പ്ലാസയിലെ ഷെഫ് അഭിഷേക് ഗുലേറി, കോഴിക്കോട് റാവിഷിലെ സോമേഷ്, മൂന്നാര്‍ ഫ്രാഗന്റ് നാച്വറിലെ ശ്രീകുമാര്‍, ജേക്കബ് വര്‍ഗീസ്, നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെബി ജോസഫ് എന്നിവര്‍. ഡോ. ഷെഫ് ഗ്രിഗറി ലോബോ, ഷെഫ് സിദ്ദിക്, ഷെഫ് ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക.

കൊച്ചിന്‍ ജിംഖാനയില്‍ സെപ്തംബര്‍ 23ന് സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. എന്‍ സതീഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന അവാര്‍ഡ്നശയില്‍ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും നടക്കുമെന്ന് ഹോട്ടല്‍ടെക് സംഘാടകരായ ക്രൂസ് എക്സ്പോസ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സ്വാദിനൊട്ടും കുറവു വരാതെ ഫാസ്റ്റ് ഫുഡ് ആരോഗ്യകരമാക്കാമെന്നതാണ് പച്ചച്ചക്കപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ബര്‍ഗറും പിസയും ഉറപ്പുതരുന്നതെന്ന് ജാക്ക്ഫ്രൂട്ട് 365 സ്ഥാപകന്‍ ജെയിംസ് ജോസഫ് പറഞ്ഞു.

ഗ്രെയിന്‍സിനേക്കാള്‍ (ധാന്യങ്ങള്‍) ആരോഗ്യത്തിനു നല്ലത് ഗ്രീന്‍സ് (പഴങ്ങളും ഇലവര്‍ഗങ്ങളും) തന്നെ. പച്ചച്ചക്കപ്പൊടിയില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അംശം ധാന്യങ്ങളിലേതിനെ അപേക്ഷിച്ച് തുലോം കുറവാണ്. അതുകൊണ്ട് ചപ്പാത്തി, ദോശ, ഇഡലി മാവുകളില്‍ മാത്രമല്ല ബര്‍ഗര്‍, പിസ മാവുകളിലും മുപ്പതു ശതമാനം ചക്കപ്പൊടി ചേര്‍ക്കുന്നതിലൂടെ വ്യാപകമായി വര്‍ധിക്കുന്ന പ്രമേഹ, പൊണ്ണത്തടി ഭീഷണികളെ ഗണ്യമായി ചെറുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബര്‍ഗര്‍, പിസാ വിഭാഗത്തില്‍ നടന്ന മത്സരങ്ങള്‍ക്കു സമാന്തരമായി ഫുഡ് കാര്‍വിംഗ് മത്സരങ്ങളും ഇന്നലെ നടന്നു. സെപ്തംബര്‍ 22, സെപ്തംബര്‍ 23 തീയതികളില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഹോട്ടല്‍ടെക് പ്രദര്‍ശന നഗരിയിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കുക.

ഡ്രെസ് ദി കേക്ക്, ക്രിയേറ്റിവ് ഡിസര്‍ട്ട്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബ്ള്‍ കാര്‍വിംഗ് എന്നീ വിഭാഗങ്ങളില്‍ വ്യക്തിഗത ആര്‍ടിസ്റ്റിക് ഡിസ്പ്ലേ മത്സരങ്ങളും നടക്കും. ത്രീകോഴ്സ് ഡിന്നര്‍ മെനു, പരമ്പരാഗത കേരള വിഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലും മത്സരമുണ്ടാകും. ഈ ഡിസ്പ്ലേ മത്സരങ്ങള്‍ക്കു പുറമെ 3 ദിവസം നടക്കുന്ന മത്സരങ്ങള്‍ക്കിടെ ലൈവ് കുക്കിംഗ് മത്സരങ്ങളുമുണ്ടാകും.

താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 1. ഡ്രെസ് ദി കേക്ക് 2. ക്രിയേറ്റീവ് സാലഡ് 3. ഫ്രൂട്ട് ആ്ന്‍ഡ് വെജിറ്റബ്ള്‍ കാര്‍വിംഗ്, 4. ഹോട്ട് കുക്കിംഗ് ഫിഷ് 5. ഹോട്ട് കുക്കിംഗ് ചിക്കന്‍ 6. ഹോട്ട് കുക്കിംഗ് ചിക്കന്‍ (വിദ്യാര്‍ത്ഥികള്‍ക്ക്) 7. റൈസ് ഡിഷ് (വെജിറ്റേറിയന്‍) 8. ക്രിയേറ്റീവ് കേരള ഡിഷ് റെഡ് മീറ്റ് 9. മോക്ക്ടെയില്‍ മത്സരം 10. ഡിസര്‍ട്ട് ക്ലാസ് 11. ത്രീ കോഴ്സ് മെനു

ഇത്തവണ ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് കേരള മത്സരവും ഹോട്ടല്‍ടെക്ക് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരള പ്രൊഫഷണല്‍ ഹൗസ്‌കീപ്പേഴ്സ് അസോസിയേഷന്റെ (കെപിഎച്ച്എ) അംഗീകാരത്തോടെയും സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

കേരളത്തിലിതാദ്യമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൗസ്‌കീപ്പര്‍മാരെയും മത്സരത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മോപ്പ് റേസ്, ബെഡ് മേക്കിങ് കോമ്പറ്റിഷന്‍, വാക്വം ക്ലീനിങ് കോമ്പെറ്റിഷന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.ഈ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങളുടേയും ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദര്‍ശനമായ ഹോട്ടല്‍ടെക് 2017ല്‍ ഹോട്ടല്‍ സപ്ലൈസ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടെക്നോളജി, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്കാവശ്യമായ ഉപകരണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങളും സേവനങ്ങളും, ഹോസ്പിറ്റാലിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നീ വിഭാഗങ്ങളാണുണ്ടാവുക.

ദക്ഷിണേഷ്യയെ ആഗോള ട്രേഡ് ഫെയറുകളുടേയും മേളകളുടേയും വേദിയാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള സംഘടനയായ സൗത്ത് ഏഷ്യ എക്സിബിഷന്‍ നെറ്റ്വര്‍ക്കില്‍ അംഗമായ ക്രൂസ് എക്സ്പോസാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലി എന്നിവിടങ്ങിളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഫൂഡ്, ഫുഡ് പ്രോസസിംഗ്, പാക്കേജിംഗ്, അഗ്രി ബിസിനസ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം, ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സമ്മേളനങ്ങള്‍, വിദ്യാഭ്യാസം എ്ന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Food, Health, Competition, Jackfruit, Hotel, Restaurent, Fast food, Burger, pizza make in jackfruit powder.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia