Researchers develop gel | ഹൃദയാഘാതത്തിന് ശേഷമുള്ള കേടുപാടുകൾ പരിഹരിക്കാൻ കഴിയുന്ന ജെൽ ഗവേഷകർ വികസിപ്പിച്ചെടുത്തു; ചികിത്സാ രംഗത്ത് നിർണായകമാവും
Jun 8, 2022, 18:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലൻഡൻ: (www.kvartha.cm) ലോകം ഹൃദയ സംബന്ധമായ രോഗങ്ങളുടെ വലിയ ഭാരം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, യു കെയിലെ ഗവേഷകർ ഹൃദയാഘാതം മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു പുതിയ ജെൽ വികസിപ്പിച്ചെടുത്തു. യുകെയിൽ മാത്രം ഹൃദയാഘാതം മൂലം ഓരോ വർഷവും 100,000-ൽ അധികം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഓരോ അഞ്ച് മിനിറ്റിലും ഒന്ന് എന്ന തോതിലാണ് ഇത്. അതേസമയം തന്നെ മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ ഇത് അതിജീവിക്കുന്നുമുണ്ട്.
1.4 ദശലക്ഷം ബ്രിടീഷുകാർ ഹൃദയാഘാതം അനുഭവിച്ചതിന് ശേഷം ഇന്ന് ജീവിച്ചിരിക്കുന്നു. എന്നാൽ ഹൃദയങ്ങൾക്ക് പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് വളരെ പരിമിതമാണ്, അതായത് അതിജീവിക്കുന്നവർക്ക് ഹൃദയസ്തംഭനത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഹൃദയസ്തംഭനത്തിലേക്കുള്ള സാധ്യതകൾ കുറയ്ക്കുന്നതിന് വർഷങ്ങളുടെ ശ്രമങ്ങൾക്ക് ശേഷമാണ് മാൻജസ്റ്റർ സർവകലാശാലയിലെ ഗവേഷകർ, മിടിക്കുന്ന ഹൃദയത്തിലേക്ക് നേരിട്ട് കുത്തിവയ്ക്കാൻ കഴിയുന്ന ജെൽ കണ്ടെത്തിയത്. സാധാരണ ഹൃദയപേശികളിലെ കോശങ്ങളുടെ വളർചയെ സഹായിക്കാൻ ജെലിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മുൻകാലങ്ങളിൽ, ഹൃദയസ്തംഭന സാധ്യത കുറയ്ക്കാൻ കോശങ്ങൾ ഹൃദയത്തിലേക്ക് കുത്തിവച്ചപ്പോൾ ഒരു ശതമാനം മാത്രമേ അതിജീവിച്ചിട്ടുള്ളൂ. ഇത് മറികടക്കുകയാണ് ലക്ഷ്യം.
പ്രോടീനുകളുടെ നിർമാണ ഘടകങ്ങളായ പെപ്റ്റൈഡുകൾ എന്നറിയപ്പെടുന്ന അമിനോ ആസിഡുകൾ കൊണ്ടാണ് പുതിയ ജെൽ നിർമിച്ചിരിക്കുന്നത്. മാൻജസ്റ്ററിൽ നടന്ന ബ്രിടീഷ് കാർഡിയോവാസ്‌കുലർ സൊസൈറ്റി കോൺഫറൻസിലാണ് പഠനം അവതരിപ്പിച്ചത്. ആരോഗ്യമുള്ള എലികളുടെ ഹൃദയത്തിൽ ജെൽ, സംഘം കുത്തിവച്ചെന്നും, രണ്ടാഴ്ചയോളം ജെൽ ഹൃദയത്തിൽ തങ്ങിനിന്നിരുന്നുവെന്നും ഈ പദ്ധതിക്ക് ധനസഹായം നൽകിയ ബ്രിടീഷ് ഹാർട് ഫൗൻഡേഷൻ (BHF) പറഞ്ഞു. കൂടുതൽ ഗവേഷണങ്ങളിലും പിന്നീട് രോഗികളിലും പ്രയോജനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ, ഈ ജെലുകൾ ഭാവിയിലെ ചികിത്സയുടെ ഒരു പ്രധാന ഘടകമായി മാറിയേക്കാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.