Brain Tumor | ഗുരുതരം ബ്രെയിൻ ട്യൂമർ; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ 

 
Brain Tumor
Brain Tumor

Image Generated by Meta AI

 തലച്ചോറിനുള്ളിലോ പുറത്തോ വളരുന്ന അസാധാരണവും വ്യത്യസ്തവുമായ കോശങ്ങളാണ് ബ്രെയിൻ ട്യൂമർ. മസ്തിഷ്ക മുഴകൾ ചിലപ്പോൾ മാരകമാവാനും സാധ്യതയുണ്ട്.

കൊച്ചി: (KVARTHA) കാൻസറുകൾ (Cancer) പെരുകി വരുന്ന കാലം. നമ്മുടെ ജീവിത ശൈലികളും ഭക്ഷണ രീതികളും പല തരം രോഗങ്ങൾക്ക് കാരണമാകുന്നു. അത്തരം ജീവിത ശൈലികൾ (Life style) കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്നു. ക്രമാധീതമായ ഉറക്കവും നല്ല വ്യായാമ ശീലവും ആരോഗ്യകരമായ ഭക്ഷണവും നഷ്ടപ്പെടുത്തിയ നമ്മുടെ തലമുറകൾ ശാരീരികമായി വലിയ വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 

വലിയൊരു ജനസംഖ്യ തന്നെ മാരക രോഗങ്ങളും ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അത്തരമൊരു രോഗാവസ്ഥയാണ് ബ്രെയിൻ ട്യൂമർ (Brain Tumour). തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് ബ്രെയിൻ ട്യൂമർ. നമ്മുടെ രാജ്യത്ത് തന്നെ വർഷം 40,000 ത്തിനു മുകളിൽ പുതിയ ബ്രെയിൻ ട്യൂമർ കേസുകൾ റിപ്പോർട് (Report) ചെയ്യുന്നുവെന്നാണ് ഗവേഷണം. 

പ്രാരംഭ ഘട്ടത്തിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ രോഗം ഭേദമാകാൻ സാധ്യതയുണ്ട്. ബ്രെയിൻ ട്യൂമർ ബാധിച്ചാൽ ശരീരം ചില ലക്ഷണങ്ങൾ (Symptoms) പ്രകടമാക്കുന്നതാണ്. 

തലച്ചോറിനുള്ളിലോ പുറത്തോ വളരുന്ന അസാധാരണവും വ്യത്യസ്തവുമായ കോശങ്ങളാണ് ബ്രെയിൻ ട്യൂമർ. മസ്തിഷ്ക മുഴകൾ ചിലപ്പോൾ മാരകമാവാനും സാധ്യതയുണ്ട്. ഈ മുഴകൾ (Tumour) തലച്ചോറിന്റെ പ്രവർത്തനത്തെ മാത്രമല്ല മുഴുവൻ ആരോഗ്യത്തെയും (Health) മോശമായി ബാധിക്കുന്നതാണ്.

ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ 

തലവേദന (Headache)

ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മാരകമായ തലവേദന. ബ്രെയിൻ ട്യൂമർ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പതിവായി തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. കഠിനമായ തലവേദന നിരന്തരമായി കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഒരുപക്ഷെ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായിരിക്കാം.

ഓർമ്മക്കുറവ് (Memory loss)

പെട്ടെന്നുള്ള ഓർമക്കുറവ്, പെരുമാറ്റത്തിലുള്ള അസാധാരണമായ മാറ്റം ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളിൽപ്പെട്ടതാണ്. 

ക്ഷീണം 

നിരന്തരമായ ക്ഷീണം, തലകറക്കം, ഉന്മേഷക്കുറവ്, അസാധാരണമായി ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

മാനസിക പ്രശ്നങ്ങൾ (Mental Problems)

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് കൊണ്ട് മാനസിക അവസ്ഥയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. സ്വഭാവ വൈകല്യങ്ങൾ, ഓർമക്കുറവ്, അസാധാരണമായി സംസാരിക്കുക, പെരുമാറുക. ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകളിൽ പോലും പിഴവുകൾ ഉണ്ടാക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക ഇവയെല്ലാം ഇതിൽപെടുന്നതാണ് 

തലചുറ്റല്‍, കാഴ്ചക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക എന്നിവയും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളിൽപ്പെട്ടതാണ്. മേൽപറഞ്ഞ ലക്ഷങ്ങൾ എപ്പോഴും ബ്രെയിൻ ട്യൂമർ ആകണമെന്നില്ല എങ്കിലും വൈദ്യ പരിശോധന നടത്തുന്നത് നല്ലതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia