Brain Fog | ഓർമകൾ മങ്ങുന്നോ, എന്തു ചെയ്യണമെന്നറിയുന്നില്ലേ; 'ബ്രെയിൻ ഫോഗിംഗ്' ആവാം; രക്ഷാമാർഗങ്ങളിതാ

 
Illustration showing brain fog, cognitive issues
Watermark

Image Credit: Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബ്രെയിൻ ഫോഗിംഗ് ഒരു താൽക്കാലിക പ്രശ്നമാണ്.
● വിറ്റാമിൻ ബി 12 ന്റെ കുറവ് ബ്രെയിൻ ഫോഗിംഗിന് കാരണമാകാം 
● തൈറോയ്ഡ് പ്രശ്നങ്ങളും ബ്രെയിൻ ഫോഗിംഗിന് കാരണമാകും.
● ശരിയായ ഉറക്കം ബ്രെയിൻ ഫോഗിംഗിനെ നിയന്ത്രിക്കാൻ സഹായിക്കും.

ന്യൂഡൽഹി: (KVARTHA) കോവിഡ് കാലം മുതൽ കൂടുതൽ ആളുകൾ കേട്ട് പരിചയിച്ച ഒരു വാക്കാണ് ബ്രെയിൻ ഫോഗ്. മാനസികമായ ആശയക്കുഴപ്പവും ചിന്താശേഷി കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ, നിമിഷങ്ങൾക്കകം മികച്ച തീരുമാനങ്ങളെടുത്തിരുന്നവർക്ക് ഒരു തീരുമാനവും എടുക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകുന്നു. മസ്തിഷ്‌കം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. എളുപ്പം പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ പ്രയാസമുണ്ടാകുകയും ചെയ്യുന്നു. 

Aster mims 04/11/2022

മിക്ക ആളുകൾക്കും ഇത്തരം പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും ബ്രെയിൻ ഫോഗ് ആണ് യഥാർത്ഥപ്രശ്‌നമെന്ന ധാരണയുണ്ടാവില്ല. ന്യൂഡൽഹി എയിംസിലെ ഡോക്ടർ പ്രിയങ്ക സെഹ്‌റാവത്ത് ഈയടുത്ത് എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാമെന്നതിനെക്കുറിച്ച് വിശദീകരണം നൽകിയിരുന്നു. 
ഇതൊരു താത്കാലിക ഘട്ടം മാത്രമാണെന്നും എന്നാൽ ഇതിന് ജീവിതശൈലിയുമായും ആരോഗ്യവുമായും അടുത്ത ബന്ധമുണ്ടെന്നുമാണ് പ്രിയങ്ക വ്യക്തമാക്കിയത്. 

ബ്രെയിൻ ഫോഗിന്റെ പ്രധാനകാരണം വിറ്റാമിൻ ബി 12ന്റെ അപര്യാപ്തതയാണ്, അതേ പോലെ തൈറോയ്ഡ് അസന്തുലിതമായിരിക്കുന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തിന്റെ പരമപ്രധാനമായ കാര്യങ്ങളാണിവ. ഉറക്കക്കുറവ്, ഒരേ സമയം കൂടുതൽ ജോലി ചെയ്യുക, സ്‌ക്രീൻ ടൈം വർധിക്കുക, വിശ്രമരാഹിത്യം എന്നിവയെല്ലാം ബ്രെയിൻ പ്രവർത്തനങ്ങളെ ബാധിക്കും. ഇതോടെ കൃത്യമായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാകും. ബ്രെയിൻ ഫോഗിംഗ് അനുഭവപ്പെടുന്നവർ വളരെ വേഗം തന്നെ ബി 12, തൈറോയ്ഡ് ടെസ്റ്റുകൾ നടത്തണം. 

അതേ പോലെ ജീവിതശൈലിയിലും അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കണം. കൃത്യമായ ഉറക്കം ഏറെ പ്രയോജനം ചെയ്യും. അതേ പോലെ നിർജലീകരണം ശരീരത്തിന് ഉണ്ടാവരുത്. വേണ്ട രീതിയിൽ വെള്ളം കുടിക്കാനും ശ്രമിക്കണം. ഉറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്ന സ്‌ക്രീൻ ടൈം പരിമിതപ്പെടുത്തുക, അതേ പോലെ ബാലൻസ് ഡയറ്റും വളരെ പ്രധാനമാണ്. ഈ കാര്യങ്ങൾ മനസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തും. കൃത്യമായ മനോഭാവം കൊണ്ട് ബ്രെയിൻ ഫോഗിംഗിനെ നിയന്ത്രിക്കാൻ കഴിയും. അതോടെ ഓർമ്മ കൂടുതൽ വ്യക്തമാകും. മനസും ശരീരവും ആരോഗ്യത്തോടെ സൂക്ഷിക്കാനും പരിശ്രമിക്കുന്നതോടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താം.

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെ അഭിപ്രായത്തിന് പകരമാവില്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ഡോക്ടറെ സമീപിക്കുക.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Brain fog, a condition often exacerbated after COVID, leads to mental confusion and decreased cognitive abilities. Vitamin B12 deficiency and thyroid issues are major causes.

#BrainFog #COVID #MentalHealth #VitaminB12 #Thyroid #HealthTips

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script