കെ കെ രാഗേഷ് ഇടപെട്ടു: കണ്ണൂർ മെഡിക്കൽ കോളജിന് ഐസിയു വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കായി ബി പി സി എൽ ഒരു കോടി അനുവദിച്ചു
Apr 2, 2020, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 02.04.2020) കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കായി ഒരു കോടി രൂപ കൂടി അനുവദിച്ചു. ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ കൊറോണ ബാധ സ്ഥിരീകരിച്ച ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപുമായും പ്രിൻസിപ്പൽ ഡോ. എൻ റോയിയുമായും ചികിത്സാ സൗകര്യം സംബന്ധിച്ചു കെ കെ രാഗേഷ് എംപി ചർച്ച നടത്തിയിരുന്നു. തുടർന്നു പൊതുമേഖല സ്ഥാപനങ്ങളിലെ സിഎംഡിമാരുമായി സംസാരിക്കുകയും പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു ബിപിസിഎൽ ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്. നേരത്തേ എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ അനുവദിച്ചിരുന്നു. അതിനുപുറമെ ഗെയിൽ ഇന്ത്യാ ലിമിറ്റഡും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

Keywords: BPCL allowed one crore to Kannur Medical College, Kannur, News, Medical College, Conference, Hospital, Treatment, Kasaragod, Meeting, Funds, Kerala, Health, Health & Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.