ജെല്ലി മിഠായി കഴിച്ച് കുട്ടി മരിച്ച സംഭവം; കോഴിക്കോട് ജെല്ലി, പുഡിങ് മിഠായികള്‍ നിരോധിച്ചു, കച്ചവടക്കാരെ പോലീസ് ചോദ്യം ചെയ്തു
Apr 17, 2017, 09:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 17.04.2017) ജെല്ലി മിഠായി കഴിച്ച് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ജെല്ലി, പുഡിങ് മിഠായികള്‍ നിരോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കച്ചവടക്കാരെ പോലീസ് ചോദ്യം ചെയ്തു.
ജെല്ലി മിഠായി, പുഡിങ് മിഠായി എന്നിവയുടെ മൊത്തവിതരണക്കാരെയും മിഠായി കച്ചവടം ചെയ്ത ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ റോയല്‍ ബേക്കറി ജീവനക്കാരെയുമാണ് ചോദ്യം ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടയില്‍ നിന്നും ജെല്ലി മിഠായി കഴിച്ച കാപ്പാട് പാലോട്ട് കുനിയില്‍ ബഷീറിന്റെയും സുഹറാബിയുടെയും മകന് യൂസഫ് അലി (അഞ്ച്) മരിച്ചത്. മിഠായി കഴിച്ച സുഹറാബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്.
സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പുഡിങ് മിഠായിയുടെ വില്പനയും സംഭരണവും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിക്കുകയായിരുന്നു. ഏതെങ്കിലും സ്ഥാപനത്തില്‍ ഇത്തരം മിഠായികള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ ഒഴിവാക്കണമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. മിഠായിയുടെ സാംപിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം മലാപ്പറമ്പിലെ റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ചികിത്സയില്‍ കഴിയുന്ന സുഹറാബിയില് നിന്നും മരിച്ച കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളുമായ പത്തു പേരില്‍നിന്നും പൊലീസ് മൊഴിയെടുത്തു. പുഡിങ് കഴിച്ച ശേഷമാണു വയറിളക്കവും ഛര്‍ദിയും ഉണ്ടായതെന്നു സുഹറാബി പോലീസിന് മൊഴി നല്കി. കസബ സി ഐ പി. പ്രമോദ്, എസ് ഐ എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Summary: Boy died after eating jelly candy; Jelly candy and puddings banned in the District
Keywords: Kozhikode, Boy, Death, Police, Shop, Questioned, Hospital, Treatment, Food, BusStand, Food Safety, Banned, Jelly Candy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.