ഫയര്‍ ഗെയിമില്‍ മനോനില തെറ്റി വിദ്യാര്‍ഥി; മൊബൈലിന് മുന്നില്‍ കളിച്ചത് മണിക്കൂറുകളോളം, ഒടുവില്‍ ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com 09.04.2022) സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുകയും, അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ജീവിതം തന്നെ താളം തെറ്റാം എന്നതിന്റെ ഒരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്.
Aster mims 04/11/2022

മൊബൈലില്‍ മണിക്കൂറൂകളോളം ഫയര്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിയെ മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതന്‍ ആവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 

തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഫേസ്ബുകില്‍ വൈറലാവുന്നത്. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയില്‍ കൈകള്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയുമായിരുന്നു. കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് തടയാന്‍ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഫയര്‍ ഗെയിമില്‍ മനോനില തെറ്റി വിദ്യാര്‍ഥി; മൊബൈലിന് മുന്നില്‍ കളിച്ചത് മണിക്കൂറുകളോളം, ഒടുവില്‍ ആശുപത്രിയില്‍


കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാനുള്ള നിരവധി ഗെയിമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നാല്‍ ചില ഗെയിമുകള്‍ വലിയ ആപത്താണുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഗെയിമുകള്‍ക്ക് അടിമയാകുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കേണ്ട സാഹചര്യമാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള ഗെയിം കളിച്ചു വരുമ്പോള്‍ തുടക്കത്തില്‍ സന്തോഷമായിരിക്കും. കുറച്ച് കഴിയുമ്പോള്‍ ഉത്കണ്ഠയാകും. തുടര്‍ന്ന് വിഷാദ അവസ്ഥയിലേക്കും, മാനസിക സമ്മര്‍ദത്തിലേക്കും പോകാന്‍ വളരെയേറെ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords:  News, National, India, Chennai, Mobile, Hospital, Technology, Treatment, Student, Health, Boy addicted to mobile fire game, admitted to hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia