ടീച്ചര്‍ ഞാനും നഴ്‌സിങ് പഠിച്ചതാണ്, കൊറോണ രോഗികളെ നോക്കാന്‍ സ്റ്റാഫിന്റെ കുറവോ പോരായ്മയോ ഉണ്ടായാല്‍ ഞാനും വരാം, സാലറി ഒന്നും വേണ്ട, നമുക്ക് ഒറ്റക്കെട്ടായി നേരിടാം; പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.03.2020) കൊറോണ വൈറസ് ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ അതിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിടെ എല്ലാവിധ പിന്തുണയുമായി പൊതു ജനവും സര്‍ക്കാരിന് ഒപ്പം തന്നെയുണ്ട്.

ഇതിനുവേണ്ട നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജും സജീവമാണ്. അതിനിടെയാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ ശാലിനി ശ്രീനാഥ് എന്ന ഒരു നഴ്സ് എഴുതിയ കമന്റ് വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകനായ ബോബിന്‍ അലക്സാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

ടീച്ചര്‍ ഞാനും നഴ്‌സിങ് പഠിച്ചതാണ്, കൊറോണ രോഗികളെ നോക്കാന്‍ സ്റ്റാഫിന്റെ കുറവോ പോരായ്മയോ ഉണ്ടായാല്‍ ഞാനും വരാം, സാലറി ഒന്നും വേണ്ട, നമുക്ക് ഒറ്റക്കെട്ടായി നേരിടാം; പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

കുറിപ്പ് വായിക്കാം;

ടീച്ചര്‍ ഞാനും നഴ്‌സിങ് പഠിച്ചതാണ്, വര്‍ക്ക് ചെയ്യുന്നില്ല. കൊറോണ രോഗികളെ നോക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലോ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലോ മറ്റെവിടെയെങ്കിലുമോ എന്തെങ്കിലും തരത്തില്‍ സ്റ്റാഫിന്റെ കുറവോ പോരായ്മയോ ഉണ്ടായാല്‍ ഞാനും വരാം. സാലറി ഒന്നും വേണ്ട. നമുക്ക് ഒറ്റക്കെട്ടായി ഇതിനെ നേരിടാം. Always with you madam

അതെ, രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരന്റെ കുടുംബിനിയായ മാലാഖയാണവര്‍. നന്മ ഹൃദയം കൊണ്ട് നാടിനെ കീഴടക്കുന്ന മനുഷ്യര്‍ ഉള്ളത് കൊണ്ടാണ് നമ്മള്‍ എന്തിനെയും അതിജീവിക്കുന്നത്. ഈ അവസരത്തില്‍ സിസ്റ്റര്‍ ലിനിയെയും വേദനയോടെ ഓര്‍ക്കുന്നു. ആ മാലാഖയും ഇതുപോലെ ഒരു കുടുംബിനി ആയിരുന്നു.

പ്രിയ ജവാനും സഹധര്‍മിണിയായ മാലാഖ, ശാലിനി ശ്രീനാഥിനും ആശംസകള്‍... കഴിയുമെങ്കില്‍ കേരള സര്‍ക്കാരിന്റെ 'സന്നദ്ധം' സംഘടനയില്‍ ജോയിന്‍ ചെയ്ത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാകണം. നിങ്ങള്‍ക്കും കുടുംബത്തിനും എന്നും നന്മകള്‍ ഉണ്ടാവട്ടെ, സര്‍വ്വ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Keywords:  Boby Alex Facebook post about corona, Kochi, News, Health, Health & Fitness, Facebook, Post, Media, Nurse, Health Minister, Family, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia