മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗചികില്‍ത്സയുടെ മറവില്‍ വന്‍ തട്ടിപ്പ്; പത്തോളം ആശുപത്രികള്‍ക്ക് പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജയ് പഡ്‌നേക്കര്‍

മുംബൈ: (www.kvartha.com 11.06.2020) മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗചികില്‍ത്സയുടെ മറവില്‍ വന്‍ തട്ടിപ്പ്. സംഭവത്തില്‍ നഗരത്തിലെ പത്തോളം സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ പിഴ ചുമത്തി. സ്വകാര്യ ആശുപത്രികളുടെ തട്ടിപ്പിനെതിരെ പ്രതിഷേധം വര്‍ധിക്കുന്നത് മുന്‍നിര്‍ത്തി ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. മുംബൈയിലെ സമീപ ജില്ലകളിലും ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

സ്വകാര്യ ആശുപത്രികളില്‍ എണ്‍പത് ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ ചിലവില്‍ കോവിഡ് ചികിത്സ ലഭ്യമാക്കാനായിരുന്നു അധികൃതര്‍ ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് പാലിക്കാതെ നഗരത്തിലെ മിക്ക ആശുപത്രികളും ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കൃത്രിമമായി വര്‍ധിപ്പിച്ചു കാണിക്കാനുള്ള വ്യാജ രേഖകളുണ്ടാക്കി ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു.

മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗചികില്‍ത്സയുടെ മറവില്‍ വന്‍ തട്ടിപ്പ്; പത്തോളം ആശുപത്രികള്‍ക്ക് പിഴ

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മൂലം കുറഞ്ഞ ചിലവില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ കിടക്കയുടെ ക്ഷാമം കാണിച്ച് തിരിച്ചയക്കുകയായിരുന്നു. ജനങ്ങളുടെ പരാതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ വ്യാജ രേഖകള്‍ കണ്ടെത്തിയത്.

ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ നല്‍കാനായി സംവരണം ചെയ്ത കിടക്കകള്‍ മറ്റ് രോഗികള്‍ക്ക് നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്വകാര്യ ആശുപത്രികള്‍ നടത്തിവരുന്നത്. നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യം മുതലെടുത്ത് ആശുപത്രികള്‍ അമിതമായി ചികിത്സാനിരക്ക് ഈടാക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.

Keywords: BMC fined private hospitals in Mumbai for irregularities in Covid treatment, Hospitals, Fine, Health Department, Cheating, Mumbai, Maharashtra, Trending, News, Health, Health & Fitness, Corruption, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia