കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ഗുരുതരമായി കാണേണ്ടതില്ലെന്നു കേന്ദ്ര സര്‍കാര്‍ സമിതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.05.2021) രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്നു കേന്ദ്ര സര്‍കാര്‍ സമിതി. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷിക്കുന്നത്ര കേസുകള്‍ മാത്രമേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും അത് വളരെക്കുറവാണെന്നും കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ഗുരുതരമായി കാണേണ്ടതില്ലെന്നു കേന്ദ്ര സര്‍കാര്‍ സമിതി

700 കേസുകളില്‍ 'ഗുരുതരമായ' 498 എണ്ണമാണു സമിതി വിശദമായി പഠിച്ചത്. ഇതില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു പാനലിന്റെ റിപോര്‍ടില്‍ പറയുന്നത്. പ്രധാനമായും പരാതിയുയര്‍ന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചവരില്‍ ഒരു ദശലക്ഷം ഡോസിന് 0.61 കേസുകള്‍ മാത്രമാണു റിപോര്‍ട് ചെയ്തതെന്നും സമിതി ചൂണ്ടിക്കാട്ടി.

കോവിഷീല്‍ഡ് വാക്‌സിനെടുത്ത യുകെയില്‍ ഒരു ദശലക്ഷം ഡോസിനു നാലു കേസുകളും ജര്‍മനിയില്‍ 10 കേസുകളും ഇത്തരത്തില്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കണക്ക് വളരെ കുറവാണ്. കോവാക്‌സിനു ഗുരുതര പ്രശ്‌നങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ലെന്നും സമിതി വ്യക്തമാക്കി. എന്നാലും, ഇത്തരം പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വാക്‌സിനേഷന്‍ ഉദ്യോഗസ്ഥര്‍ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

Keywords:  Bleeding, Clotting Cases After Covishield Jab 'Minuscule' Centre's Panel, New Delhi, News, Health, Health and Fitness, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia