സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരുമരണം കൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി അഹ് മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡികെല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
Aster_MIMS

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മഞ്ചേരി മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡികെല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെ ആയിരുന്നു മരണം.

Keywords:  Black fungus death in Malappuram, Malappuram, News, Dead, Hospital, Treatment, Health, Health and Fitness, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia