അനിശ്ചിതത്വം അവസാനിച്ചു; പാലക്കാട് നഗരസഭയില്‍ ബി ജെ പിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി പി എം പിന്തുണയോടെ പാസായി
Apr 28, 2018, 13:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 28.04.2018) ഏറെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പാലക്കാട് നഗരസഭയിലെ ബി.ജെ.പി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കെതിരായി യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ സി.പി.എം അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പാസായത്. ഇതോടെ ബി.ജെ.പിക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകും.
സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇത് കൂറുമാറ്റം അടക്കമുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി. സമാനമായ അത്ഭുതങ്ങള്‍ ഇനി നടക്കാനിരിക്കുന്ന വോട്ടെടുപ്പിലും ഉണ്ടാകുമെന്ന് ബി.ജെ.പി കേന്ദ്രങ്ങളും സൂചന നല്‍കിയിരുന്നു.
എന്നാല്‍ വീഴ്ചയുണ്ടായത് പരിശോധിക്കുമെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസും പ്രതികരിച്ചത്. എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. ഇനി മരാമത്ത്, വികസനം എന്നീ സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലേക്ക് കൂടി അവിശ്വാസ നോട്ടീസ് പരിഗണനയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP losses control of Palakkad municipality, Palakkad, News, Politics, UDF, CPM, BJP, Health, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.