മമ്മൂട്ടി ഗുണ്ട ആയിട്ടാണോ കേരളത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്? കോവിഡ് മാനദണ്ഡങ്ങള്‍ സി പി എമിന് ബാധകമല്ലെങ്കില്‍ ജനങ്ങള്‍ക്ക് ബാധകമാകുന്നത് എങ്ങനെ എന്നും ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ഹൈകോടതി ഉത്തരവ് പിണറായി സര്‍കാരിനും സിപിഎമിനുമേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

മമ്മൂട്ടി ഗുണ്ട ആയിട്ടാണോ കേരളത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്? കോവിഡ് മാനദണ്ഡങ്ങള്‍ സി പി എമിന് ബാധകമല്ലെങ്കില്‍ ജനങ്ങള്‍ക്ക് ബാധകമാകുന്നത് എങ്ങനെ എന്നും ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍

മമ്മൂട്ടിക്ക് കോവിഡ് വന്നത് സി പി എം സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ടാണോ എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ അദ്ദേഹം മറുചോദ്യം കൊണ്ട് പരിഹസിക്കുകയും ചെയ്തു. മമ്മൂട്ടി ഗുണ്ട ആയിട്ടാണോ കേരളത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. കോവിഡ് മാനദണ്ഡങ്ങള്‍ സി പി എമിന് ബാധകമല്ലങ്കില്‍ ജനങ്ങള്‍ക്ക് ബാധകമാകുന്നത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഭരണപക്ഷം എന്ന നിലയില്‍ സി പി എമിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് ക്ലസ്റ്ററായി സി പി എം പാര്‍ടി സമ്മേളന വേദികള്‍ മാറുമ്പോള്‍ മമ്മൂട്ടിയെ ഉദാഹരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി പി എം സമ്മേളനം നടത്തുന്നതിനെ ന്യായീകരിക്കുന്ന കോടിയേരി, കൊടിയേറ്റം സിനിമയിലെ ഗോപിയുടെ ശങ്കരന്‍ കുട്ടിയായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍കാര്‍ എന്ത് വങ്കത്തരം പറഞ്ഞാലും ചെയ്താലും അതില്‍ ന്യായീകരണം കണ്ടെത്തുന്ന പാര്‍ടി സെക്രടറി സി പി എം സമ്മേളനങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാസര്‍കോട് കലക്ടര്‍ എടുത്ത കോവിഡ് മാനദണ്ഡ തീരുമാനങ്ങള്‍ മിനിറ്റുകള്‍ക്കകം പിന്‍വലിക്കാന്‍ കാരണമെന്താണ്? വിവാഹത്തിന് അമ്പത് പേര്‍ എന്ന് പറയുമ്പോള്‍ അടച്ചിട്ട മുറിയില്‍ 150 ആളുകള്‍ ആകാം എന്ന നിര്‍ദേശം എന്തടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം കേരള സര്‍കാരാണ്. ആരോഗ്യ മന്ത്രിയും വകുപ്പും നോക്കുകുത്തികളായിരിക്കുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Keywords:  BJP leader B Gopalakrishnan statement about CPM conference, Thiruvananthapuram, News, Health, COVID-19, Allegation, Politics, CPM, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia