SWISS-TOWER 24/07/2023

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ ഹൃദയം 13 വയസുകാരിയ്ക്ക്; 8 അവയവങ്ങൾ ദാനം ചെയ്തു

 
Portrait of Biljith Biju, a youth who donated his organs after a tragic accident.
Portrait of Biljith Biju, a youth who donated his organs after a tragic accident.

Photo: Special Arrangement

● ദുഃഖത്തിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തെ മന്ത്രി അഭിനന്ദിച്ചു.
● ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിനും മറ്റൊന്ന് രാജഗിരി ആശുപത്രിയിലും നൽകി.
● കരളും ചെറുകുടലും പാന്‍ക്രിയാസും അമൃത ആശുപത്രിയിലാണ് മാറ്റിവെച്ചത്.
● നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിക്ക് നൽകി.

കൊച്ചി: (KVARTHA) വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശ്ശേരി സ്വദേശി ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം 13 വയസുകാരിക്ക് ജീവനേകി. ഹൃദയം ഉൾപ്പെടെ ബിൽജിത്തിന്റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. ഈ ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

Aster mims 04/11/2022

മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്തിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് മാറ്റിവെച്ചത്. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് ബിൽജിത്ത്. തീവ്ര ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തെ മന്ത്രി അഭിനന്ദിച്ചു. ബിൽജിത്തിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്നു.

ബിൽജിത്തിന്റെ ഹൃദയം, രണ്ട് വൃക്ക, കരൾ, ചെറുകുടൽ, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്ക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിയ്ക്കും രണ്ട് നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയ്ക്കുമാണ് നൽകിയത്. അങ്ങനെ, ഒരു യുവാവിൻ്റെ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവൻ നൽകി.

സെപ്റ്റംബർ രണ്ടിന് രാത്രി നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ബിൽജിത്തിന് ഗുരുതരമായി പരിക്കേറ്റു. 

തുടർന്ന്, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബർ 12ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട്, കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ (കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ) നേതൃത്വത്തിലാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ബിൽജിത്തിന്റെ അച്ഛൻ ബിജു പാലമറ്റം, അമ്മ ലിന്റ, സഹോദരൻ ബിവൽ (ഒൻപതാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് കുടുംബാംഗങ്ങൾ. സംസ്‌കാര ചടങ്ങുകൾ സെപ്റ്റംബർ 13ന് വീട്ടിൽ വച്ച് നടക്കും.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.

Article Summary: A brain-dead youth's organs gave new life to eight people.

#OrganDonation #KeralaNews #BraveFamily #OrganTransplant #Biljith #KeralaSociety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia