Kidneys Removed | ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്തക്രിയയ്‌ക്കെത്തിയ യുവതിയുടെ 2 വൃക്കകളും രോഗിയറിയാതെ മാറ്റിയതായി പരാതി; ഡോക്ടര്‍ക്കെതിരെ കേസ്; ക്ലിനിക് പ്രവര്‍ത്തിക്കുന്നത് അനധികൃതമെന്ന് കണ്ടെത്തല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com) ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്തക്രിയയ്‌ക്കെത്തിയ യുവതിയുടെ 2 വൃക്കകളും രോഗിയറിയാതെ മാറ്റിയതായി പരാതി. ബീഹാറിലെ മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ പ്രദേശത്തെ നഴ്‌സിംഗ് ഹോം ആയ ശുഭ്കാന്ത് ക്ലിനികിലാണ് സംഭവം. സംഭവത്തില്‍ നഴ്‌സിംഗ് ഹോമിന്റെ ഉടമകളായ പവന്‍ കുമാര്‍, ആര്‍ കെ സിംഗ് എന്നിവര്‍ക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
Aster mims 04/11/2022

പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നാം തീയതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ശുഭ്കാന്ത് ക്ലിനികില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്. 

'ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിക്ക് വയറുവേദന വന്നു. സെപ്തംബര്‍ ഏഴിന് ശ്രീകൃഷ്ണ മെഡികല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് യുവതിയെ പ്രവേശിപ്പിച്ചു. അവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്'- സക്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ പറഞ്ഞു. 

അതേസമയം എന്നാല്‍ ഇരു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ഐജിഐഎംഎസിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ രാജേഷ് തിവാരി പറഞ്ഞു. 

യുവതി സെപ്റ്റംബര്‍ 15 മുതല്‍ പട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ ഡയാലിസിസ് ചെയ്തു വരികയാണ്. ഡയാലിസിസിലൂടെ അവളുടെ ജീവന്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. യുവതിയുടെ നില അതീവഗുരുതരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും ഐജിഐഎംഎസില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി.

Kidneys Removed | ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്തക്രിയയ്‌ക്കെത്തിയ യുവതിയുടെ 2 വൃക്കകളും രോഗിയറിയാതെ മാറ്റിയതായി പരാതി; ഡോക്ടര്‍ക്കെതിരെ കേസ്; ക്ലിനിക് പ്രവര്‍ത്തിക്കുന്നത് അനധികൃതമെന്ന് കണ്ടെത്തല്‍


യുവതിയുടെ ചികിത്സയുടെ ചിലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍കാര്‍ യുവതിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് പ്രിന്‍സിപല്‍ ഡോക്ടര്‍ രഞ്ജിത് ഗുഹ പറഞ്ഞു.

അതേസമയം, കേസിലെ പ്രതികളെ പിടികൂടാന്‍ മൂന്ന് പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മൂന്ന് പേരും ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും സക്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ വ്യക്തമാക്കി.  

Keywords:  News,National,India,Patna,Bihar,Health,Surgery,Treatment,Doctor,Case,Police,Local-News, Bihar: Woman’s Both Kidneys ‘Removed’ by Muzaffarpur Nursing Home; Police Form Teams to Nab Accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia