കോവിഡ് രോഗികള്‍ 102 മാത്രം; നിയന്ത്രണങ്ങള്‍ നീക്കി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിഹാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com 25.08.2021) കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ ബിഹാറില്‍ രോഗികളുടെ എണ്ണം വെറും 102 മാത്രം. ഇതോടെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തീരുമാനിച്ചിരിക്കയാണ് സര്‍കാര്‍. കടകള്‍, ഷോപിങ് മാളുകള്‍, പാര്‍കുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം സാധാരണ പോലെ തുറക്കാമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.


കോവിഡ് രോഗികള്‍ 102 മാത്രം; നിയന്ത്രണങ്ങള്‍ നീക്കി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിഹാര്‍

എല്ലാ വിധത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിനോദ, കായിക പരിപാടികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. പരീക്ഷകള്‍ നടത്താനും അനുമതിയുണ്ട്. സിനിമ തിയറ്ററുകള്‍, ക്ലബുകള്‍, ജിം, സ്വിമ്മിങ് പൂള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ 50 ശതമാനം ആള്‍കാരെ പ്രവേശിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 7,15,853 പേര്‍ രോഗമുക്തി നേടി, മരിച്ചവര്‍ 9,650. രാജ്യത്താകെയുള്ള കണക്കെടുത്താല്‍ ബുധനാഴ്ച 37,593 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതലും കേരളത്തിലാണ്. നിലവില്‍ 3,22,327 പേര്‍ ചികിത്സയിലുണ്ട്.

Keywords:  Bihar announces major COVID unlock measures; schools, colleges, malls, cinema halls allowed to open, Patna, News, Bihar, Health, Health and Fitness, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia