Gynaecologist Says | സ്ത്രീകള്‍ ഡിസ്പോസിബിള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമുഖ ഗൈനകോളജിസ്റ്റ് ഡോ. സുര്‍ജിത് കൗര്‍
Jul 25, 2022, 18:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) ഇന്‍ഡ്യന്‍ സ്ത്രീകള്‍ ഡിസ്പോസിബിള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി വീണ്ടും ഉപയോഗിക്കാവുന്നതോ ബയോഡീഗ്രേഡബിള്‍ പാഡുകളിലേക്കോ മാറണമെന്ന് ഇനര്‍ വീല്‍ ക്ലബ് ദേശീയ പ്രസിഡന്റ് ഡോ. സുര്‍ജിത് കൗര്‍ അഭിപ്രായപ്പെട്ടു. 'ഡിസ്പോസിബിള്‍ നാപ്കിനുകള്‍ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വായു, മണ്ണ്, ജലം എന്നിവ മലിനമാക്കുന്നത് തുടരുകയും ആത്യന്തികമായി മനുഷ്യരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു', ഗൈനകോളജിസ്റ്റ് കൂടിയായ ഡോക്ടറെ ഉദ്ധരിച്ച് ഫ്രീ പ്രസ് റിപോര്‍ട് ചെയ്തു.
'ഒരു ദശാബ്ദമോ അതിനുമുമ്പോ ആര്‍ത്തവ ശുചിത്വം മെച്ചപ്പെടുത്തുന്നത്തിനായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഡിസ്പോസല്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്യുന്നില്ല. ഒരിക്കല്‍ നന്നായി കഴുകിയാല്‍ വീണ്ടും ഉപയോഗിക്കാവുന്ന സാനിറ്ററി പാഡുകളും ഡിസ്പോസിബിള്‍ പാഡുകളോളം തന്നെ വൃത്തിയുള്ളതാണ്. മെന്‍സ്ട്രല്‍ കപുകള്‍ ഉപയോഗിക്കുന്നതും നല്ല ഓപ്ഷനാണ്', അവര്‍ പറയുന്നു.
സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് അവര്‍ക്കുള്ള ഓപ്ഷനുകള്‍ ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ. കൗര്‍ വ്യക്തമാക്കി. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി സര്കാരുകള് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചതുപോലെ, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
'ഇന്‍ഡ്യന്‍ സ്ത്രീകളില്‍ 80% പേര്‍ക്കും വൈറ്റമിന്‍ ഡി കുറവാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. നമ്മുടെ രാജ്യത്ത് വളരെയധികം സൂര്യപ്രകാശം ഉണ്ടെങ്കിലും നമ്മള് ഇപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നു. കാരണം സൂര്യപ്രകാശം വേണ്ടത്ര ലഭിക്കുന്നില്ല, അവര്‍ കൂടുതലും വീടിനുള്ളില്‍ തന്നെ കഴിയുന്നത് കൊണ്ടാണിത്, ചെറുപ്പക്കാര്‍ സണ്‍സ്ക്രീന്‍ ധരിക്കുന്നു', ഡോ. സുര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Madhya Pradesh, Women, Doctor, Plastic, Health, Human, Gynaecologist Dr Surjit Kaur, Sanitary Pads, Bhopal: Indian women should stop using disposable sanitary pads, says Gynaecologist Dr Surjit Kaur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.