ഭീമ കൊറെഗാവ് കേസ്; എഴുത്തുകാരന്‍ വരവര റാവുവിന് ഇടക്കാലജാമ്യം നല്‍കി ബോംബേ ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 22.02.2021) കൊറെഗാവ് കേസില്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുന്ന എഴുത്തുകാരന്‍ വരവര റാവുവിന് ഇടക്കാലജാമ്യം നല്‍കി ബോംബേ ഹൈകോടതി. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ മാനിച്ചു ആറുമാസത്തേക്കാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

റാവു ഇപ്പോള്‍ ഇപ്പോള്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ജാമ്യക്കാലാവധിയിലും വരവര റാവു മുംബൈയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Aster mims 04/11/2022

ഭീമ കൊറെഗാവ് കേസ്; എഴുത്തുകാരന്‍ വരവര റാവുവിന് ഇടക്കാലജാമ്യം നല്‍കി ബോംബേ ഹൈകോടതി


മോശപ്പെട്ട ആരോഗ്യാവസ്ഥയുള്ള റാവുവിനെ ഇനിയും തടങ്കലില്‍ വെക്കുന്നത് 'ക്രൂരവും മനുഷ്യത്വരഹിതവും അപമാനകര'വുമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജെയ്സിംഗ് ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കോടതി ഭരണഘടനയുടെ ആര്‍ടികിള്‍ 226 നടപ്പാക്കണമെന്നും ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടിരുന്നു.

2018ല്‍ അറസ്റ്റിലായ വരവര റാവു പലപ്പോഴും മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ജൂലൈയില്‍ കോവിഡ് ബാധിതനായി അവശനിലയിലും ആയിരുന്നു. ജാമ്യകാലാവധി പൂര്‍ത്തിയാകുമ്പോള്‍ റാവു തിരികെ ജയിലിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ ജാമ്യം നീട്ടിക്കിട്ടാന്‍ അപേക്ഷിക്കുകയോ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

Keywords:  News, National, India, Mumbai, Bail, High Court, Case, Writer, Health, Health and Fitness, lawyer, Advocate, Bhima Koregaon case; Varavar Rao gets bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia