Nasal Vaccine | ഭാരത് ബയോടെകിന്റെ മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിന് അനുമതി; ഇന്‍ഡ്യയില്‍ ഇത് ആദ്യം; 18 വയസിന് മുകളിലുള്ളവര്‍ക്ക് സ്വീകരിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്‌സിന് കേന്ദ്ര സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (CDSCO) അനുമതി നല്‍കി. 'അടിയന്തര സാഹചര്യങ്ങളില്‍' മുതിര്‍ന്നവര്‍ക്കിടയില്‍ 'നിയന്ത്രിത ഉപയോഗ'ത്തിനായാണ് അനുമതി. 
Aster mims 04/11/2022

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് കോവിഷീല്‍ഡോ അല്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് വാക്‌സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകള്‍ക്കാണ് ഈ വാക്‌സിന്‍ എടുക്കാന്‍ കഴിയുക.

Nasal Vaccine | ഭാരത് ബയോടെകിന്റെ മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിന് അനുമതി; ഇന്‍ഡ്യയില്‍ ഇത് ആദ്യം; 18 വയസിന് മുകളിലുള്ളവര്‍ക്ക് സ്വീകരിക്കാം

രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്‌സിനാണിത്. ഭാരത് ബയോടെകിന്റെ ഇന്‍ട്രാ നേസല്‍ (മൂക്കിലൂടെ നല്‍കുന്നത്) വാക്‌സിനായ 'ബിബിവി154' ന് ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.

അതിന് ശേഷം ജൂണ്‍ 19ഓടെ അന്തിമ ക്ലിനികല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം. നേസല്‍ വാക്‌സിന്‍ നല്‍കിയതിന് ശേഷം ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇതുമൂലം ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ തദ്ദേശീയമായി നിര്‍മിച്ച ഒരു വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്. വാഷിങ്ടന്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്‍ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതുമാണെന്നു കംപനി അവകാശപ്പെടുന്നു. മൂക്കിലൂടെ രണ്ടു ഡോസ് വാക്‌സിനായി നല്‍കുമ്പോഴും മറ്റൊരു വാക്‌സിന്റെ ആദ്യ രണ്ടു ഡോസിനു ശേഷം ബൂസ്റ്റര്‍ ഡോസായി നല്‍കുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കംപനി അവകാശപ്പെടുന്നു.

Keywords: Bharat Biotech's Nasal Vaccine Against Covid-19 Cleared For Use, New Delhi, News, Health, Health and Fitness, Health Minister, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia