SWISS-TOWER 24/07/2023

Health | തലച്ചോറിൻ്റെ ആരോഗ്യവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങൾ

 

 
best foods to improve brain health and memory
best foods to improve brain health and memory


ADVERTISEMENT

രക്തയോട്ടം, ഹോർമോൺ ബാലൻസ്, ശ്വസനം തുടങ്ങിയ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നത് തലച്ചോറാണ്

 

കൊച്ചി: (KVARTHA) തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ് ഓരോ വ്യക്തിക്കും. അതിനാവശ്യമായ ഭക്ഷണ ശീലങ്ങളും നാം ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ടതുണ്ട്. ശരീരം എത്ര മനോഹരമാണെങ്കിലും തലച്ചോറിന്റെ ആരോഗ്യത്തിന് വൈകല്യം സംഭവിച്ചാൽ പിന്നെ വലിയ പ്രതിസന്ധികളായിരിക്കും നേരിടേണ്ടി വരുന്നത്. ഓർമ്മ ശക്തി, ബുദ്ധി ശക്തി, ചിന്താ ശേഷി ഇവയെല്ലാം നമ്മുടെ ജീവിതത്തിന് അനിവാര്യമായ ഘടകങ്ങങ്ങളാണ്. അവ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്നതാണ് പ്രധാനം. 

Aster mims 04/11/2022

രക്തയോട്ടം, ഹോർമോൺ ബാലൻസ്, ശ്വസനം തുടങ്ങിയ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നത് തലച്ചോറാണ്. ഒപ്പം ശരീരത്തിലെ ചലനം, പ്രവർത്തനം, വികാരം, ചിന്തകൾ എല്ലാം വേഗത്തിൽ നടക്കണമെങ്കിൽ മസ്‌തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ശരിയായിരിക്കണം. തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളാണ് മുട്ട, മത്സ്യം, ബ്രോക്കോളി, ബ്ലൂബെറി, ഡാർക്ക് ചോക്ലേറ്റ്, നട്സ്, ഒലിവ് ഓയിൽ, അവക്കാഡോ, വെള്ള കടല, കാബേജ് ഇവയെല്ലാം. 

ഓർമശക്തി വർധിപ്പിക്കാൻ  വളരെയേറെ സഹായിക്കുന്ന കോളിൻ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള കോര മീൻ/കിളി മീൻ ഇവയെല്ലാം മസ്തിഷ്ക കോശങ്ങളുടെ വളർച്ചക്ക്​  സഹായിക്കുന്നു. കോളിൻ സംയുക്തം ബ്രോക്കോളിയിലും ധാരാളമുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന വൈറ്റമിൻ കെയും ഇതിൽ അടങ്ങിയിട്ടുണ്ട്.

തലച്ചോറിന് ഉണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കുന്ന സഹായിക്കുന്ന ബ്ലൂബെറിയും തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന നട്സും നമ്മുടെ ദൈനം ദിന ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലറ്റ് നല്ല മാനസിക അവസ്ഥ ഉണ്ടാക്കാൻ സഹായിക്കുന്നു. രക്തയോട്ടം നല്ല രീതിയിലാക്കാൻ അവക്കാഡോയും കഴിക്കുന്നത് നല്ലതാണ്.
ന്യുറോണുകളുടെ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്ന വെള്ളക്കടലയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

ആന്റിഓക്സിഡന്റുകളും ഒമേഗ ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുള്ള ഒലിവ് ഓയിൽ തലച്ചോറിനെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നു. മാനസിക സമ്മർദം കുറയ്ക്കുകയും ഓർമ്മശക്തി നൽകുകയും ചെയ്യുന്നു. അവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ അനാവശ്യമായ മാനസിക സമ്മർദങ്ങളും ചിന്തകളും ഒഴിവാക്കി മനസിന് സമാധാനം നൽകി തലച്ചോറിന്റെ ആരോഗ്യത്തെ പരിപാലിക്കുക. 

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സൂചനയാകാം. ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടം, വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ട്, വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia