Hemoglobin | ഹീമോഗ്ലോബിൻ കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

 
best 5 iron-rich foods to increase your hemoglobin count 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

*ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നത്, അനീമിയ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും

ന്യൂഡെൽഹി: (KVARTHA) ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇവയ്ക്ക് രക്തത്തിലേക്കുള്ള ഓക്സിജനെ വഹിക്കാൻ കഴിയും. ഓരോ വ്യക്തികളിലും ഹിമോഗ്ലോബിൻ്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, അവയെ സാധാരണ പരിധിക്കുള്ളിൽ നിലനിർത്തേണ്ടത് പ്രധാനമാണ്.

Aster mims 04/11/2022

ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നത്, അനീമിയ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. നമ്മുടെ ശരീരത്തിൽ ഇരുമ്പിൻ്റെ അളവ് കുറയുന്നതു കൊണ്ടാണ്, ഹീമോഗ്ലോബിൻ്റെ അളവിലും കുറവു വരുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക വഴി ഇതിനു പരിഹാരം കാണാനാകും.

കക്കയിറച്ചി

കക്കയിറച്ചിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യത്തെ പോഷിപ്പിക്കാനും സാധിക്കുന്നു. 100 ഗ്രാം കക്കയിറച്ചിയിൽ അടങ്ങിയിരിക്കാൻ സാധ്യതയുള്ള പരമാവധി ഇരുമ്പിൻ്റെ അളവ് 3 മില്ലിഗ്രാം ആണ്. അതായത്, ദൈനംദിന ഉപയോഗത്തിൻ്റെ 17 ശതമാനം.

മത്തങ്ങ വിത്തുകൾ

പച്ചക്കറി വിത്തുകൾ പൊതുവെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. മത്തങ്ങ വിത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ഭക്ഷണത്തിൻ്റെ ഭാഗമാക്കുകയാണെങ്കിൽ ഹീമോഗ്ലോബിൻ കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

ചീര, സ്പിനച്ച്

ഈ പച്ചക്കറിയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, രോഗപ്രതിരോധ സംവിധാനത്തെയും ദഹനവ്യവസ്ഥയെയും പൊതുവായ ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ ചീര കഴിക്കുന്നതു സാധിക്കുമത്രേ. 100 ​​ഗ്രാം ചീരയിൽ ഏകദേശം 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

കിൻവാ

ദിവസം മുഴുവൻ ഊർജസ്വലരായി ഇരിക്കാൻ നമ്മെ സഹായിക്കുന്ന ഭക്ഷണമാണ് കിൻവാ. നാരുകൾ, ലിപിഡുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള വളരെ ആരോഗ്യകരമായ ഒരു ധാന്യമാണിത്. 2.76 മില്ലിഗ്രാം ഇരുമ്പാണ് ഏകദേശം ഒരു കപ്പ് ക്വിനോവയിൽ അടങ്ങിയിരിക്കുന്നത്.

പയർവർഗങ്ങൾ

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങി, ശാരീരിക പ്രക്രിയകൾക്ക് ആവശ്യമായ സുപ്രധാന പോഷകങ്ങളുടെ  ഉറവിടമാണ് പയർവർഗങ്ങൾ. സോയാബീൻ, ബീൻസ്, പയർ, ചെറുപയർ, കടല തുടങ്ങിയവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script