കൂനൂര്‍ കോപ്‌റ്റെര്‍ ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മം വച്ചുപിടിപ്പിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗളൂറു: (www.kvartha.com 14.12.2021) കൂനൂര്‍ കോപ്‌റ്റെര്‍ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മം വച്ചുപിടിപ്പിക്കുന്നു. വച്ചുപിടിപ്പിക്കാനുള്ള ചര്‍മം (സ്‌കിന്‍ ഗ്രാഫ്റ്റ്) ബെംഗ്‌ളൂറു മെഡികല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ ചര്‍മ ബാങ്ക് കൈമാറി. കൂടുതല്‍ സ്‌കിന്‍ ഗ്രാഫ്റ്റ് ആവശ്യമായാല്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കും.
Aster mims 04/11/2022

വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്, നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

നിലവില്‍ ബെംഗളൂറു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വരുണ്‍ സിങ്. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ് ലോട്, മുഖ്യമന്ത്രി ബസവരാജ ബൊമ്മ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കൂടാതെ, വരുണ്‍ സിങിന്റെ പിതാവും റിട. കേണലുമായ കെ പി സിങും
സഹോദരനും നാവിക ഉദ്യോഗസ്ഥനുമായ തനൂജും ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.     

കൂനൂര്‍ കോപ്‌റ്റെര്‍ ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മം വച്ചുപിടിപ്പിക്കുന്നു


ബുധനാഴ്ചയാണ് കുനൂരിന് സമീപം സൈനിക ഹെലികോപ്‌റ്റെര്‍ തകര്‍ന്നു വീണത്. ഹെലികോപ്‌റ്റെര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ വരുണ്‍ സിങിനെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സക്കായി ബെംഗ്‌ളൂറു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.     

കോപ്‌റ്റെര്‍ അപകടത്തില്‍ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ബിപിന്‍ റാവതും ഭാര്യ മധുലിക റാവതും ഉള്‍പെടെ 13 പേരാണ് മരിച്ചത്. മൊത്തം 14 പേരാണ് ഹെലികോപ്‌റ്റെറില്‍ യാത്ര ചെയ്തിരുന്നത്.

Keywords:  News, National, India, Bangalore, Health, Injured, Hospital, Treatment, Helicopter Collision, Bengaluru: Skin graft sent to Command Hospital for treatment of Group Captain Varun Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia