Hair Health | മുടിയുടെ ആരോഗ്യത്തിന് കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാം?
ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അമിനോ ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്
കൊച്ചി: (KVARTHA) മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രകൃതിദത്ത മാർഗമാണ് കറ്റാർ വാഴ. ചർമ സംരക്ഷണത്തിനും കറ്റാർ വാഴ നമ്മള്‍ ഉപയോഗിക്കാറുള്ളതാണ്. സർവ സാധാരണയായി വീടുകളിലും വിപണികളിലും സുലഭമായി ലഭിക്കുന്ന കറ്റാർവാഴ പ്രകൃതിദത്ത ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അമിനോ ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുള്ള കറ്റാർ വാഴ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
മുടിയിഴകൾ പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. പൊട്ടൽ മാറാൻ കറ്റാർ വാഴ നല്ലതാണ്. മാത്രമല്ല മുടിക്കൊപ്പം തലയോട്ടിയെയും ഈർപ്പമുള്ളതാക്കാൻ കറ്റാർ വാഴയ്ക്ക് കഴിവുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള കറ്റാർ വാഴ തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. താരൻ, തല ചൊറിച്ചിൽ ഇവയെല്ലാം അകറ്റാൻ കറ്റാർ വാഴയ്ക്ക് കഴിയുമെന്നാണ് പറയുന്നത്.
തലയോട്ടി വരണ്ടുണങ്ങി പോകുന്നവർക്കും കറ്റാർ വാഴ ഫലപ്രദമാണ്. അകാല നരയ്ക്കും ഉപയോഗിക്കാവുന്നതാണ്. അകാലനര അകറ്റുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും വേണ്ടി അൽപം വെളിച്ചെണ്ണയും അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. കുറച്ചു സമയം ഒരു 15 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യാം. എന്നിട്ട് മുടി നന്നായി കഴുകി വൃത്തിയാക്കുക.
തലേ ദിവസം രാത്രി മുഴുവൻ കുതിർത്തു വെച്ച മൂന്ന് ടേബിൾ സ്പൂൺ രാവിലെ അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഈ ചേരുവയിലേക്ക് മൂന്ന് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. എന്നിരുന്നാലും അലർജിയുള്ളവരോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരോ കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.