Battery Removed From Nose | കളിക്കുന്നതിനിടെ 4 വയസുകാരന്റെ മൂക്കിലൂടെ ശ്വാസനാളത്തില്‍ ബാറ്ററി കുടുങ്ങി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
Jun 25, 2022, 21:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കളിക്കുന്നതിനിടെ നാല് വയസുകാരന്റെ മൂക്കിലൂടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബാറ്ററി വിദഗ്ധമായി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദമ്പതികളുടെ മകന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ചൈനാ നിര്‍മിത കളിപ്പാട്ടത്തിന്റെ സ്റ്റീല്‍ ബാറ്ററിയാണ് എന്‍ഡോസ്‌കോപി വഴി പുറത്തെടുത്തത്.

വീട്ടിലെ കിടപ്പുമുറിയില്‍ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി അബദ്ധത്തില്‍ മൂക്കിലിടുകയായിരുന്നു. ദീര്‍ഘശ്വാസത്തിനിടെ സ്റ്റീല്‍ ബാറ്ററി മൂക്കില്‍ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് ഇത് ശ്രദ്ധയിപെട്ട വീട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ കുട്ടിയെ പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെ ഇ എന്‍ ടി സര്‍ജന്‍ ഡോ. അപര്‍ണാ രാജന്‍, ഡോ. കെ ബി ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എന്‍ഡോസ്‌കോപി വഴി ബാറ്ററി പുറത്തെടുത്തത്.
അപകടം പറ്റിയ സമയത്ത് തന്നെ വൈകാതെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കിയതിനാല്‍ കുട്ടിയെ ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷിക്കാന്‍ സാധിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും നല്‍കുമ്പോള്‍ വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.