സ­മ­രാ­നു­കൂ­ലി­കള്‍ വീണ്ടും സ്­കൂ­ളില്‍ നാ­യ്­ക്ക­രു­ണ­പ്പൊ­ടി വിത­റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ­മ­രാ­നു­കൂ­ലി­കള്‍ വീണ്ടും സ്­കൂ­ളില്‍ നാ­യ്­ക്ക­രു­ണ­പ്പൊ­ടി വിത­റി
തൃ­ശൂര്‍: പ­ണി­മു­ട­ക്ക­നു­കൂ­ലി­കള്‍ അ­ധ്യാപ­നം ത­ട­സ­പ്പെ­ടു­ത്താ­നായി കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നായ്ക്കുരണ പൊടി വിതറി. പൊ­ടി വി­തറി­യ ബെ­ഞ്ചില്‍ ഇ­രു­ന്ന­തി­നാല്‍ എട്ടാം ക്ലാസിലെ 20 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്­ഥ­തയും ചൊ­റി­ച്ചിലും അനുഭവപ്പെ­ട്ടു. വിദ്യാര്‍ഥികള്‍ക്കു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്ടറെ­ത്തി ചി­കി­ത്സ നല്‍കി.

വ്യ­ഴാഴ്ച രാത്രി­യി­ലാ­യി­രിക്കും പൊടി വിതറിയതെന്നാ­ണു സം­ശ­യി­ക്കുന്നത്. എട്ടാം ക്ലാസ്മുറി കുത്തിത്തുറന്ന ശേഷം ബെഞ്ചിലും ഡെസ്‌ക്കിലും പൊടി വിതറുകയായിരുന്നു. രാവിലെ ആദ്യം ക്‌ളാസിലെത്തിയ 20 വി­ദ്യാര്‍­ത്ഥി­കള്‍ക്കാണ് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടത്.

വ്യ­ഴാ­ഴ്ച പാലക്കാട്ട് ഗവ. മോയന്‍ എല്‍.പി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ തു­ര­ത്താ­നായി സമരാനുകൂലികള്‍ നായ്ക്കുരണപ്പൊടി വിതറിയതിനെ തുടര്‍ന്നു ചൊറിച്ചിലും അസ്വസ്ഥതകളുമായി 11 വിദ്യാര്‍ഥികളെയും പ്രി പ്രൈമറി സ്‌കൂളിലെ ആയയെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇ­തി­ന്റെ തു­ടര്‍­ച്ച­യാ­യാ­ണ് തൃ­ശൂ­രി­ലും ഇത്തരം സം­ഭവം­ ന­ട­ന്നത്.

Keywords:  Strike, School, Thrissur, Teacher, Students, Health, Doctor, Treatment, Palakkad, Hospital, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia