കണ്ണൂരിൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്: നിയന്ത്രണം ഹോട്ട് സ്പോട്ട് വാര്‍ഡുകളില്‍ മാത്രം
May 18, 2020, 12:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 18.05.2020) കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ഡുകളോ തൊട്ടടുത്ത വാര്‍ഡുകളോ മാത്രം ഹോട്ട് സ്പോട്ടായി പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം ഇവിടങ്ങളില്‍ മാത്രമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.
ഇതുപ്രകാരം കതിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 15, പാട്യം പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, കേളകം പഞ്ചായത്തിലെ വാര്‍ഡ് 9, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 28 എന്നിവയില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍.
നേരത്തേ കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന തദ്ദേശ സ്ഥാപനം മുഴുവന്‍ ഹോട്ട്സ്പോട്ടായി പരിഗണിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ടു പേർക്ക് കൂടി കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നുമെത്തിയവർക്കാണ് ഞായറാഴ്ച്ചത്തെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പിനടുത്തുള്ള പാട്യം, മട്ടന്നൂർ നഗരസഭയ്ക്കടുത്തുള്ള മാലൂർ തോലമ്പ്ര എന്നിവടങ്ങളിലുള്ള രണ്ടു പേര്‍ക്കു കൂടിയാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചത്.
മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശി 24കാരനും മെയ് 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്പ്ര സ്വദേശി 27കാരനുമാണ് പുതുതായി കോവിഡ് രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് മെയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 123 ആയി.
ഇതില്‍ 118 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5240 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 10 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും വീടുകളില്‍ 5196 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 4816 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4713 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4467 എണ്ണം നെഗറ്റീവാണ്. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇതിനിടെ ഞായറാഴ്ച്ച കാസർകോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അജാനൂര്‍ പഞ്ചായത്തില്‍ നിന്നുള്ള 39 വയസുള്ള പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഈ വ്യക്തി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 15 ആയി. രോഗലക്ഷണങ്ങളുള്ള 16 പേരെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
നേരത്തേ രോഗമുക്തി നേടിയിരുന്ന പള്ളിക്കര സ്വദേശിയേയും വീണ്ടും പനിയും ചുമയും മറ്റു രോഗലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ വീണ്ടും ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇദ്ദേഹത്തിന് ഇതുവരെ വീണ്ടും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇപ്പോള്‍ ആകെ 1,662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1,451 പേരും ആശുപത്രികളില്‍ 211 പേരുമാണ് ഉള്ളത്. 120 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. നേരത്തെ മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് ജില്ലയിലെത്തുകയും 11 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പൈവളികെ സ്വദേശിയെ തലപ്പാടിയില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും ഇവരുടെ 11 ഉം എട്ടും വയസുള്ള ആണ്‍കുട്ടികളും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ അതിര്‍ത്തി മേഖലയിലെ പഞ്ചായത്ത് അംഗമാണ്. കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നത് ആശങ്കയുടെ ആഴമേറ്റുന്നു. ഈ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്ന എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

Keywords: Banks functioning normally in Kannur: restriction on hot spot wards, Kannur, News, Bank, Banking, Health & Fitness, Health, District Collector, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.