Pediatric | കുട്ടികളിൽ 'കൈറോപ്രാക്റ്റിക്' ചികിത്സാ രീതിക്ക് വീണ്ടും നിരോധനവുമായി ഓസ്‌ട്രേലിയ; എന്താണിത്, കാരണമെന്ത്?

 
Pediatric


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മന്ത്രിമാരുടെ അഭ്യർത്ഥനയുടെയും നിരവധി പഠനങ്ങളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്

 

സിഡ്‌നി: (KVARTHA) ഓസ്‌ട്രേലിയയിൽ ഇനി മുതൽ രണ്ടു വയസിൽ താഴെയുള്ള കുട്ടികളിൽ 'കൈറോപ്രാക്റ്റിക്' ചികിത്സാ രീതി പാടില്ല. ഇതിന്റെ മേൽനോട്ടം വഹിക്കുന്ന ബോർഡിൻ്റേതാണ് തീരുമാനം. 2019 വരെ ഇടക്കാല നിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അതു നീക്കം ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ഫെഡറൽ, സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ അഭ്യർത്ഥനയുടെയും, നിരവധി പഠനങ്ങളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് നിരോധനം. 

Aster mims 04/11/2022

നിലവിൽ പല രാജ്യങ്ങളിലും, കുട്ടികളിലെ ഇത്തരം ചികിത്സ നിയമവിധേയമാണെന്നിരിക്കെയാണ് ഓസ്‌ട്രേലിയയിലെ നിരോധനം. വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് കൈറോപ്രാക്റ്റിക് ബോർഡ് ചെയർ വെയ്ൻ മിൻ്റർ പറഞ്ഞു. കൈറോപ്രാക്‌റ്റിക് ചികിത്സാ രീതി കാരണം, ശിശുക്കൾക്ക് ഗുരുതരമായ ദോഷം സംഭവിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കൈകൾ ഉപയോഗിച്ച്, വേദനയും അസുഖവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചികിത്സാ രീതിയാണ് കൈറോപ്രാക്റ്റിക്. മസാജ് തെറാപ്പി പോലുള്ള രീതികളൊക്കെ ഇതിൽ ഉൾപെടുന്നു. ആറു മാസം പ്രായമായ കുട്ടികളിൽ കണ്ടു വരുന്ന നിർത്താതെയുള്ള കരച്ചിൽ (ബേബി കോളിക്), പുറം വേദന, കഴുത്ത് വേദന, ചെവിയിലെ അണുബാധ, കഴുത്ത് ഉളുക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് പ്രധാനമായും കുഞ്ഞുങ്ങളിൽ 'കൈറോപ്രാക്റ്റിക്' ചികിത്സ നടത്തുന്നത്. എന്നാൽ ചില ആരോഗ്യ സംഘടനകൾ ഇത് ഫലപ്രദമാണെന്ന് തെളിവുകളൊന്നുമില്ലെന്നും, കുട്ടികളുടെ നട്ടെല്ലിൻ്റെ ആരോഗ്യം അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും വാദിക്കുകയുണ്ടായി.

 ചെറിയ കുട്ടികളുടെയും ശിശുക്കളുടെയും നട്ടെല്ല് ശരിയായി ഉറച്ചു തുടങ്ങുന്ന സമയമാതിനാൽ തന്നെ ഇത്തരം മാർഗങ്ങൾ പരിക്കുകളുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ പറയുന്നു. അതേസമയം ഇതുവരെ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്തതിനാൽ നിരോധനം പിൻവലിക്കണമെന്നും ഡോക്ടർമാ‌ർ ആവശ്യപ്പെടുന്നുണ്ട്. നിരോധനം നിലവിലിരിക്കെ, ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടത്താൻ ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia