ജാമ്യത്തുക തുടങ്ങി പിഴ സംഖ്യവരെ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 05.04.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരവ് വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും കൈ വയ്ക്കുന്നു. കോടതി ഈടാക്കുന്ന ജാമ്യത്തുക തുടങ്ങി പൊലീസ് മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങള്‍ ഈടാക്കുന്ന പിഴത്തുക അടക്കം ഇനി മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് മുതല്‍കൂട്ടുമെന്ന് സൂചന.

കൊവിഡ് ബാധയെത്തുടര്‍ന്ന് ലോക് ഡൗണ്‍ തുടരുമ്പോള്‍ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് ജാമ്യാപേക്ഷ അടക്കം പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ കെട്ടിവെക്കേണ്ടി വരുന്ന എല്ലാ തുകയും മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ജാമ്യത്തുക തുടങ്ങി പിഴ സംഖ്യവരെ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നു

ലോക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ അതിന്റെ പിഴത്തുകയും ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ചാമ്പാട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജാമ്യം അനുവദിക്കാന്‍ ആയി രണ്ടുലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതി ഇതിനു സന്നദ്ധമാണെങ്കില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് ജഡ്ജ് നിര്‍ദേശിച്ചത്. ഈ കേസില്‍ 41 കൊല്ലത്തിനുശേഷം ആണ് പ്രതി പിടിയിലായത്.

രണ്ടുതവണ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷ കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ ജഡ്ജി പരിഗണിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍ പ്രതിയുടെ അഭിഭാഷകനുമായി നടത്തിയ വാദം കേട്ടതിന് ശേഷമാണ് കോടതി രണ്ട് ലക്ഷം രൂപ തുക അടച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞത്.

പ്രതി ഭാഗം അഭിഭാഷകന്‍ പ്രതിയുടെ ശാരീരികമായ അവശതകള്‍ ചൂണ്ടിക്കാട്ടി ഇത്രയും വലിയ തുക അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടും കോടതി അംഗീകരിച്ചില്ല. ഇതിനു സമാനമായി എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ മട്ടന്നൂരിലെ സിപിഎം കാരനായ പ്രതി ജാമ്യത്തിനായി അപേക്ഷിച്ചപ്പോള്‍ ഇരുപതിനായിരം രൂപ ജാമ്യത്തിലാണ് അനുവദിച്ചത്. ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

ഇതിനിടെ ലോക്ഡൗണ്‍ കാലത്ത് പിടിച്ചെടുത്ത ആയിരക്കണക്കിന് വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുകയാണ്. ലോക് ഡൗണ്‍ അവസാനിച്ച് പതിനഞ്ചാം തീയതി മുതല്‍ വാഹനങ്ങള്‍ കനത്ത പിഴ ചുമത്തി വിട്ടുനല്‍കും. 5000 രൂപ മുതല്‍ 20,000 രൂപ വരെയാണ് പിഴ ഈടാക്കുക. തുക മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാനാണ് സാധ്യത.

Keywords:  Bail bonds are being transferred to the Chief Minister's Kovid Relief Fund, Kannur, News, Health, Health & Fitness, Court, Police, Accused, Bail plea, Chief Minister, Pinarayi vijayan, Vehicles, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia