വടക്കന്‍ ജില്ലകളിലെ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും; ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി
Jul 5, 2021, 18:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.07.2021) വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്കാര്യം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അനുബന്ധരോഗങ്ങള്‍ ഉള്ള പ്രായം കുറഞ്ഞവര്‍ ആശുപത്രികളില്‍ പോകാന്‍ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുവാന്‍ ക്യാമ്പയിന് ഒന്നുകൂടി ശക്തിപ്പെടുത്തണം. വാര്‍ഡുതല സമിതി ഇക്കാര്യത്തില്‍ അവരെ നിര്‍ബന്ധിക്കണം. ക്വാറന്റൈന് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രാഥമിക സമ്പര്‍ക്കക്കാരുടെ വിവരങ്ങള്‍ കോവിഡ് പോര്ടലില് കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റും വയോജനങ്ങള്‍ക്ക് വേണ്ടി വാക്സിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് അടുത്താഴ്ചയിലെ നിയന്ത്രണങ്ങള്‍ തീരുമാനിക്കും.
Keywords: Background to the increase in Covid spread in the northern districts will be examined, Thiruvananthapuram, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

