Cock Attack | കുഞ്ഞിനെ അയല്ക്കാരന്റെ കോഴി കൊത്തി പരുക്കേല്പിച്ചെന്ന് പരാതി; ഉടമയ്ക്കെതിരെ പൊലീസ് കേസ്
Nov 23, 2022, 14:42 IST
കൊച്ചി: (www.kvartha.com) കുഞ്ഞിനെ അയല്ക്കാരന്റെ കോഴി കൊത്തി പരുക്കേല്പിച്ചെന്ന പരാതിയില്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവ് റോഡിലാണ് സംഭവം. കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പൊലീസ് കേസെടുത്തു. രണ്ടു വയസുകാരന്റെ കണ്ണിന് താഴെയും തലയ്ക്ക് പിന്നിലുമെല്ലാം പൂവന് കോഴി ഗുരുതരമായി കൊത്തി പരുക്കേല്പിച്ചെന്ന കുഞ്ഞിന്റെ മുത്തച്ഛന് നല്കിയ പരാതിയിലാണ് നടപടി.
മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്ന് മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നില്ക്കുന്ന മുതിര്‍ന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ വിവരം കോഴിയുടെ ഉടമയെ അറിയിക്കുകയും കൂട്ടിലിട്ട് വളര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു, എന്നാല്‍ ഇത് അവഗണിച്ച് കോഴിയ അഴിച്ചു വിട്ടതാണ് അപകടമുണ്ടാക്കിയതെന്നും പരാതിക്കാരന് പറയുന്നു.
ഇക്കഴിഞ്ഞ 18 നാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്. കോഴിയുടെ ആക്രമണത്തില്‍ കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്മാറിയില്ലെന്നും കരച്ചില് കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കുംം നിരവധി കൊത്തു കിട്ടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
കണ്ണിന് തൊട്ടു താഴെയും കവിളിലും ചെവിക്ക് പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റ കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അവിടെ അഡ്മിറ്റ് ചെയ്തുവെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞിരുന്നുവെന്നാണ് വിവരം. അഞ്ച് ദിവസത്തിനുശേഷം കുഞ്ഞിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
കേസ് ഒത്തു തീര്പാക്കാന് ശ്രമമുണ്ടായെങ്കിലും കുഞ്ഞിന്റെ നില പരിഗണിച്ച് കേസുമായി മുന്നോട്ടു പോകാന്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെ ചിലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 324 വകുപ്പു പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kochi,Animals,Complaint,Local-News,Injured,Child, Health,Police,attack,Compensation, Baby injured in cock attack, Case against owner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.