Ayushman Bharat Yojana | 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നേടാം! കേന്ദ്രസർകാരിന്റെ ഈ പദ്ധതി പ്രയോജനപ്പെടുത്തൂ; യോഗ്യരാണോ, അപേക്ഷിക്കേണ്ടതെങ്ങനെ, വിശദമായി അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയിലെ സാമ്പത്തികമായി ദുർബലരായ ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർകാരുകൾ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana).
ഈ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ആയുഷ്മാൻ ഭാരത് യോജന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നും അറിയപ്പെടുന്നു.
  
Ayushman Bharat Yojana | 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നേടാം! കേന്ദ്രസർകാരിന്റെ ഈ പദ്ധതി പ്രയോജനപ്പെടുത്തൂ; യോഗ്യരാണോ, അപേക്ഷിക്കേണ്ടതെങ്ങനെ, വിശദമായി അറിയാം

2018ലാണ് കേന്ദ്ര സർകാർ ആയുഷ്മാൻ ഭാരത് യോജന ആരംഭിച്ചത്. ഇതുപ്രകാരം ഗുണഭോക്താവിന് ഗോൾഡൻ കാർഡ് ലഭിക്കുന്നു. ഈ കാർഡിന്റെ സഹായത്തോടെ കേന്ദ്രസർകാർ എംപാനൽ ചെയ്ത ആശുപത്രികളിൽ അഞ്ചുലക്ഷം രൂപവരെ ചികിത്സ ലഭിക്കും. ഈ പദ്ധതി രാജ്യത്ത് ധാരാളം ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.


യോഗ്യതയുണ്ടോ?

ഈ സ്കീമിൽ അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യത പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തിൽ അംഗവൈകല്യമുള്ളവർ, ഭൂരഹിതർ, പട്ടികജാതി അല്ലെങ്കിൽ ഗോത്രത്തിൽ നിന്നുള്ള അപേക്ഷകർ, ദിവസക്കൂലിയായി ജോലി ചെയ്യുന്നവർ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ, അഗതികൾ, ആദിവാസികൾ തുടങ്ങിയവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിങ്ങൾ യോഗ്യരാണോ എന്നറിയുന്നതിനായി ആയുഷ്മാൻ ഭാരത് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmjay(dot)gov(dot)in/ സന്ദർശിക്കുക. ശേഷം AM I Eligible എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിനുശേഷം സെക്ഷനിലെ മൊബൈൽ ഫോൺ നമ്പർ വഴി ലോഗിൻ ചെയ്യണം. അടുത്ത ഘട്ടത്തിൽ, നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള രണ്ട് ഓപ്ഷനുകൾ കാണും. തുടർന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം നിങ്ങൾക്ക് നിരവധി വിഭാഗങ്ങൾ ലഭിക്കും. ആ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.


ഓൺലൈൻ വഴി അപേക്ഷിക്കാൻ

1. ഔദ്യോഗിക വെബ്സൈറ്റ് https://nhm(dot)gov(dot)in/ സന്ദർശിക്കുക.
2. Click Here എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ മുന്നിൽ ഒരു ബോക്സ് തുറക്കും, അതിൽ മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും നൽകുക.
4. Submit ക്ലിക് ചെയ്യുക.
5. ലോഗിൻ ഐഡിയും പാസ്‌വേഡും ലഭിക്കും.
6. തുടർന്ന് ഹോം പേജിലേക്ക് തിരികെ വന്ന് Registration ഓപ്ഷനിൽ ക്ലിക് ചെയ്യുക.
7. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP വരും, അത് നൽകുക.
8. തുടർന്ന് Dashboard നിങ്ങളുടെ മുന്നിൽ കാണാം. അതിൽ ക്ലിക് ചെയ്താൽ Menu കാണാം.
9. തുടർന്ന് ഇവിടെയുള്ള Ayushman Card Self Registration ക്ലിക് ചെയ്ത് മുഴുവൻ ഫോമും പൂരിപ്പിക്കുക.
10.ആവശ്യപ്പെട്ട എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഇതിനുശേഷം, അതിന്റെ രസീത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

ഇതുകൂടാതെ, അടുത്തുള്ള പൊതു സേവന കേന്ദ്രം സന്ദർശിച്ചും യോഗ്യത പരിശോധിക്കുകയും രജിസ്‌ട്രേഷൻ നടത്തുകയും നടത്തുകയും ചെയ്യാം.

Keywords:  New Delhi, India, News, Top-Headlines, Treatment, Central Government, Health, Government, Insurance, Ayushman Bharat Yojana; Know All Details Here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia