Ayushman Bharat Scheme | 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ സുപ്രധാനമായ മാറ്റങ്ങള്‍; ഇനി ഈ സൗകര്യങ്ങളും ലഭിക്കും; വിശദമായി അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള കേന്ദ്ര സര്‍കാര്‍ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat Yojana).
ഈ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇത് കൂടാതെ, കാര്‍ഡ് ഉടമകള്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കാന്‍ പോകുന്നു. കാരണം ആയുഷ്മാന്‍ പദ്ധതിയില്‍ സര്‍കാര്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
             
Ayushman Bharat Scheme | 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ സുപ്രധാനമായ മാറ്റങ്ങള്‍; ഇനി ഈ സൗകര്യങ്ങളും ലഭിക്കും; വിശദമായി അറിയാം

ഒരൊറ്റ കാര്‍ഡില്‍ ലഭ്യമായ എല്ലാ സ്‌കീമുകളും:

പദ്ധതിയുടെ പേര് ഇപ്പോള്‍ മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവുമായി സഹകരിക്കാന്‍ കഴിയുന്ന തരത്തിലാണ് പേര് മാറ്റിയത്. ഏകീകൃത കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള പദ്ധതിയാണ് ബുധനാഴ്ച കേന്ദ്ര സര്‍കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍കാര്‍ നടത്തുന്ന ആയുഷ്മാന്‍ ഭാരത് യോജന, സംസ്ഥാന സര്‍കാരുകള്‍ നടത്തുന്ന വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ ഇത് ഉപയോഗിക്കാം. ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കാനാണ് സര്‍കാര്‍ ഈ നടപടി സ്വീകരിച്ചതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവില്‍ പല സംസ്ഥാനങ്ങളിലായി 20 ഓളം പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു. പല സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. ഒറ്റ കാര്‍ഡില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍കാരിന്റെ ലക്ഷ്യം. ഇനി പൊതുവായ പേര് 'ആയുഷ്മാന്‍ കാര്‍ഡ്' എന്നായിരിക്കും. ആയുഷ്മാന്‍ കാര്‍ഡിന്റെ ലോഗോയും മാറിയിട്ടുണ്ട്. ഇനി സംസ്ഥാനത്തിന്റെ ലോഗോയും ഇതിലുണ്ടാകും.

ഈ പുതിയ സംവിധാനത്തിന് കീഴില്‍, ഏതെങ്കിലും സര്‍കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമിന് അര്‍ഹരായ ആളുകള്‍ക്ക് കേന്ദ്ര പദ്ധതിക്ക് കീഴില്‍ വരുന്ന 25,000 ആശുപത്രികളില്‍ ഏതെങ്കിലും കവറേജ് ലഭിക്കും. പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നിയമപരമായി ബാധ്യസ്ഥരല്ലെങ്കിലും ഡെല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും അവ സ്വീകരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കേന്ദ്രസര്‍കാര്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാണ്ഡവ്യ പറഞ്ഞു. അതേ സമയം, പദ്ധതി അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പാകേജില്‍ കൂടുതല്‍ തുക ചേര്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടാവും. ഇതോടെ ചില സംസ്ഥാനങ്ങളില്‍ അഞ്ച് ലക്ഷം രൂപയിലധികം നല്‍കും.

ട്രാന്‍സ്ജെന്‍ഡേഴ്‌സിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും:

കൂടാതെ ട്രാന്‍സ്ജെന്‍ഡേഴ്‌സിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയവും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഈ കരാറിലൂടെ സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള ചിലവുകള്‍ ഏറ്റെടുക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത 4.80 ലക്ഷം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഈ പദ്ധതിയിലൂടെ ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് മന്‍സുഖ് മാണ്ഡവ്യ മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചു.

ഓൺലൈൻ വഴി അപേക്ഷിക്കാൻ

1. ഔദ്യോഗിക വെബ്സൈറ്റ് https://nhm(dot)gov(dot)in/ സന്ദർശിക്കുക.
2. Click Here എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ മുന്നിൽ ഒരു ബോക്സ് തുറക്കും, അതിൽ മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും നൽകുക.
4. Submit ക്ലിക് ചെയ്യുക.
5. ലോഗിൻ ഐഡിയും പാസ്‌വേഡും ലഭിക്കും.
6. തുടർന്ന് ഹോം പേജിലേക്ക് തിരികെ വന്ന് Registration ഓപ്ഷനിൽ ക്ലിക് ചെയ്യുക.
7. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP വരും, അത് നൽകുക.
8. തുടർന്ന് Dashboard നിങ്ങളുടെ മുന്നിൽ കാണാം. അതിൽ ക്ലിക് ചെയ്താൽ Menu കാണാം.
9. തുടർന്ന് ഇവിടെയുള്ള Ayushman Card Self Registration ക്ലിക് ചെയ്ത് മുഴുവൻ ഫോമും പൂരിപ്പിക്കുക.
10.ആവശ്യപ്പെട്ട എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഇതിനുശേഷം, അതിന്റെ രസീത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

ഇതുകൂടാതെ, അടുത്തുള്ള പൊതു സേവന കേന്ദ്രം സന്ദർശിച്ചും യോഗ്യത പരിശോധിക്കുകയും രജിസ്‌ട്രേഷൻ നടത്തുകയും നടത്തുകയും ചെയ്യാം.

Keywords:  National, Latest-News, Central Government, Health & Fitness, Health, Treatment, Insurance, Ayushman Bharat Yojana,  Government of India,  Ayushman Bharat Scheme, Ayushman Bharat Scheme: These Holders Get Extra Benefits.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia