പ്രമേഹം ചികില്‍സിച്ച് മാറ്റാവുന്ന ജീവിതശൈലീരോഗമെന്ന് ആയുര്‍വേദ പഠനം
Feb 15, 2013, 10:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: പ്രമേഹം ചികിത്സിച്ച് മാറ്റാവുന്ന ജീവിതശൈലീരോഗമാണെന്ന് പ്രമുഖ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. 25 വയസ് കഴിയും മുമ്പേ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈരാറ്റുപേട്ട റിഷി ആയൂര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. സെബാസ്റ്റ്യന്‍ ഞരളക്കാട്ടും സംഘവും പഠനം നടത്തിയത്.
ഇരുപതു വര്‍ഷത്തിലേറെയായി പ്രമേഹ ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സെബാസ്റ്റ്യന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇതേക്കുറിച്ച് ഗവേഷണം നടത്തിവരികയായിരുന്നു. മാനസികസമ്മര്‍ദവും ഉറക്കമില്ലായ്മയുമാണ് യുവാക്കളില്‍ ടൈപ്പ് 2 പ്രമേഹബാധക്കുള്ള പ്രധാന കാരണങ്ങളെന്ന് പഠനം പറയുന്നു.
യുവ പ്രഫഷനലുകളില്‍ സാധാരണമായ ഉറക്കമില്ലായ്മ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും തലച്ചോറിനെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത് പാന്‍ക്രിയാസിനേയും ബാധിക്കുമെന്ന് പഠനം പറയുന്നു.
വ്യായാമം ഇല്ലാത്തതാണ് ടൈപ്പ് 2 ഡയബറ്റിസിനുള്ള മറ്റൊരു കാരണം. യുവാക്കള്‍ ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനുപോലും വ്യായാമം ചെയ്യുന്നില്ല. രാത്രി കിടക്കും മുമ്പ് സോഫ്ട് ഡ്രിങ്കുകളും പ്രിസര്‍വ് ചെയ്ത ഭക്ഷണസാധനങ്ങളും കഴിക്കുന്നതും പ്രമേഹത്തെ വിളിച്ചുവരുത്തലാകുമെന്ന് പഠനം പറയുന്നു.
ആയൂര്‍വേദവിധി അനുസരിച്ച് ടൈപ്പ് 2 ഡയബറ്റിസ് ജീവിതശൈലിയിലെ തകരാറാണ്. രോഗത്തിന് കാരണമായ ജീവിതശൈലി നേരെയാക്കിയാല്‍ രോഗവും ഭേദമാകുമെന്നതാണ് രോഗികള്‍ക്കുള്ള പ്രധാന ഉപദേശമെന്ന് ഡോ. സെബാസ്റ്റ്യന്‍ പറയുന്നു. ദിവസം കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്താല്‍ യുവാക്കളിലെ പ്രമേഹ സാധ്യത കുറക്കാനാകും.
A study which has done by Dr. Sebasian and crew of of Rishi Ayurveda hospitals and research center, Erattupettah, Kottayam tells the diabetics is a curable lifestyle disease. study shown that the number of diabetics patients below 25 years is risen day by day. mental pressure and less sleep are the main reasons of increasing diabetics,study said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.