പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ നിയമനം കടലാസില്‍ ഒതുങ്ങുന്നു
May 22, 2017, 09:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 22.05.2017) ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി 2013ല്‍ നടത്തിയ പരീക്ഷയില്‍ നിയമനം പേരിലൊതുങ്ങുന്നു. താത് പര്യമറിയിക്കുന്ന പഞ്ചായത്തുകളില്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നിരിക്കെയാണ് നിയമനം പേരിലൊതുങ്ങുന്നത്. ഇപ്പോഴാകട്ടെ റാങ്ക് പട്ടിക നിലനില്‍ക്കേ തന്നെ ആരോഗ്യമിഷന്റെ ഒഴിവുകളില്‍ വീണ്ടും നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
2013 ലാണ് എന്‍.എച്ച്.എം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ് തികയിലേക്ക് ജില്ലാ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്‍എച്ച്.എമ്മിനു കീഴില്‍ ഈ പട്ടികയില്‍ കാര്യമായി നിയമനമുണ്ടായില്ല. പിന്നീട് ദേശീയ ആയുഷ് മിഷനു കീഴില്‍ ചില ജില്ലകളില്‍ ഏതാനും നിയമനങ്ങള്‍ നടന്നു. കൊല്ലം രണ്ട്, എറണാകുളം ഒന്ന്, തൃശ്ശൂര്‍ രണ്ട്, പാലക്കാട് ഒന്ന്, മലപ്പുറം ഏഴ്, കോഴിക്കോട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു നിയമനം.
റാങ്ക് പട്ടിക എന്‍.എച്ച.എം സംസ്ഥാന മിഷന് ഡയറക്ടര്‍ 2016 ജൂണ്‍ ഒന്നിന് ഒരു വര്‍ഷത്തേക്ക് നീട്ടി. പട്ടികയ് ക്ക് മേയ് 31 വരെ പ്രാബല്യമുണ്ട്. പട്ടിക നിലനില്‍ക്കെയാണ് കണ്ണൂരും തൃശൂരും പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ എന്‍.എച്ച്.എം ആയുര്‍വേദ ഡിസ് പെന്‍സറികള്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ടായിരുന്നു. ഡിസ് പെന്‍സറികള്‍ക്ക് കെട്ടിടവും ഒരു ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണം.
ഡോക്ടറെ എന്‍.എച്ച്.എം നിയമിക്കും. ഈ നിബന്ധനപ്രകാരം പാലക്കാട് ജില്ലയില്‍ 23 തദ്ദേശസ്ഥാപനങ്ങള്‍ ആയുര്‍വേദ ഡിസ് പെന്‍സറികള്‍ക്ക് താത് പര്യം പ്രകടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം എന്‍.എച്ച്.എമ്മിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Ayurveda doctors are not appointed at all panchayath, Palakkad, Examination, News, Health, Malappuram, Kannur, Thrissur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.